നക്‌സലുകള്‍ തീവണ്ടി മറിച്ചു; 2 മരണം

വെള്ളി, നവംബര്‍ 20, 2009, 10:13 [IST]
Maoists blow up track; eight bogies derail
റാഞ്ചി: ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ റെയില്‍പ്പാളത്തില്‍ ബോംബ് വെച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ തീവണ്ടി പാളം തെറ്റി രണ്ട് പേര്‍ മരിയ്ക്കുകയും 47പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം.

ജംഷഡ്പൂരിലെ ടാറ്റനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിലാസ്പൂരിലേയ്ക്കു പുറപ്പെട്ട പാസഞ്ചര്‍ തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഝാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിംഗ്ഭും ജില്ലയില്‍ ഗാഗ്രി ഹാള്‍ട്ടിനടുത്താണ് പാളത്തില്‍ സ്‌ഫോടനം നടന്നത്.
  Read:  in English 
സ്‌ഫോടനത്തില്‍ എട്ട് ബോഗികള്‍ പാളം തെറ്റിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാത്രി 9 മണിയോടെ പൈലറ്റ് എഞ്ചിന്‍ ഇതുവഴി കടന്നുപോയതിനു ശേഷമാണ് മാവോയിസ്റ്റുകള്‍ പാളത്തില്‍ ബോംബ് വെച്ചത്.

കൊടും കാടിനുള്ളില്‍ വച്ചാണ് തീവണ്ടി പാളം തെറ്റിയത്. മൂന്നു ബോഗികള്‍ക്ക് കാര്യമായി കേടുപാടു സംഭവിച്ചിട്ടുണ്ട്. ഈ ബോഗികള്‍ക്കടിയില്‍ ആറു പേര്‍ കുടുങ്ങിക്കിടപ്പുള്ളതായാണ് സൂചന. ഈ പ്രദേശത്ത് എത്തിച്ചേരാന്‍ റോഡുകളൊന്നുമില്ലാത്തതിനാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണ്.

സംഭവത്തിനുശേഷം ഹൗറ-മുംബൈ റൂട്ടില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ദില്ലിഹൗറ വിലാസ്പൂര്‍ രാജധാനി എക്‌സ്പ്രസ്, കൊറാപുത് ഹൗറാ എക്‌സ്പ്രസ്, പുനെ ഹൗറ ആസാദ് ഹിന്ദ് എക്‌സ്പ്രസ് തീവണ്ടികള്‍ റൂര്‍ക്കല സ്‌റ്റേഷനടുത്ത് നിര്‍ത്തിയിട്ടതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST