പാകിസ്താന്‍ ഇന്ത്യയെ ഭയക്കേണ്ടതില്ല: മന്‍മോഹന്‍

വെള്ളി, നവംബര്‍ 20, 2009, 14:08 [IST]
Manmohan Singh
വാഷിങ്ടണ്‍: പാകിസ്താന്‍ ഇന്ത്യയെ ഭയക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്നോടിയായി വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

തീവ്രവാദികള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും താവളമൊരുക്കുന്ന നിലപാട് മാറ്റിയാല്‍ പാകിസ്താനുമായി എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. തീവ്രവാദ പ്രവര്‍ത്തനം ഒരു നയമായി സ്വീകരിച്ച പാകിസ്താന്റെ നിലപാട് ആശങ്കാജനകമാണ്.

പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇരയാണ് ഇന്ത്യ. വീണ്ടും മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ ഒരുക്കങ്ങള്‍ നടത്തുകയാണെന്ന വിവരമാണ് ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിത്യേന ലഭിക്കുന്നുണ്ട്- അദ്ദേഹം വെളിപ്പെടുത്തി.

പാകിസ്താനില്‍ തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നതും ഇന്ത്യയ്ക്ക് ആശങ്ക പകരുന്ന വസ്തുതയാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യമാണ്.
  Read:  in English 
തീവ്രവാദികള്‍ നിലവിലുള്ള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതും ഇന്ത്യയ്ക്ക് അംഗീകരിക്കാന്‍ കഴിയില്ല. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ പാകിസ്താന്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല

എന്നാല്‍, സ്വന്തം മണ്ണിലെയോ അഫ്ഗാനിസ്താനിലെയോ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ പാകിസ്താന്‍ വേണ്ടത്ര ആത്മാര്‍ഥത കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് പാകിസ്താന്‍ സര്‍ക്കാരിന്റേത്.

പാകിസ്താന്‍ താലിബാനെ നിയന്ത്രിക്കണമെന്നതാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍, അഫ്ഗാനിസ്താനില്‍ നിന്ന് യു.എസ്. സേന പിന്‍വാങ്ങണം എന്നതാണ് പാകിസ്താന്റെ നിലപാട്-മന്‍മോഹന്‍ പറഞ്ഞു.
User Comments
Don 21 Nov 2009 11:36 am
Manmohanji, avarku ഒന്നും peadikkanilla.Kaaranam Pakistan mothathil ഒരു kulam ആയി kazhinju. Chinayum Americayum koody pandu muthalke nammude rajyam kulam aakkanulla shramathilalle.Athukondu നമ്മള്‍ ആണ് peadikkanullathu. Nammude karyam എന്ത് vila koduthum നമ്മള്‍ മാത്രം noakkuka.
കാണി 20 Nov 2009 06:43 pm
എന്താണാവോ ഉദ്ദേശിച്ചത്?
DON 2 22 Nov 2009 02:13 pm
That means, Dont' believe the fucking American and China
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST