To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

സ്വര്‍ണവില 13000 കടന്നു

Gold bars
കൊച്ചി: മഞ്ഞലോഹത്തിന്റെ വില പതിമൂവായിരവും കടന്ന് കുതിയ്ക്കുന്നു. പവന് ശനിയാഴ്ചത്തെ വില 13,040 രൂപയാണ്. ഒറ്റ ദിവസം കൊണ്ട് എണ്‍പത് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് മാത്രം പത്ത് രൂപ വര്‍ദ്ധിച്ച് 1,630 രൂപ ആയി. ചരിത്രത്തില്‍ ഇതാദ്യമായാണ് സ്വര്‍ണവില പതിമൂവായിരത്തിന് മുകളിലെത്തുന്നത്.

രാജ്യാന്തര വിപണയില്‍ ഡോളറിന്റെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പത്തിനെതിരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യക്കാരേറിയതുമാണ് വിലവര്‍ധനയുടെ കാരണം. ഡോളറിന്റെ മൂല്യശോഷണം തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.

സ്വര്‍ണത്തിന്റെ വിലവര്‍ധന ആഭ്യന്തര വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ടെങ്കിലും വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചയ്ക്കിടെ ഏകദേശം 1000 രൂപയാണ് ഒരു പവന് കൂടിയത്.

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഉപഭോഗം 800.3 ടണ്‍ കവിഞ്ഞുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ കാണിക്കുന്നത്. ഇതു നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലേതിനെക്കാള്‍ 15 ശതമാനം അധികമാണ്. ഇന്ത്യയില്‍ മൂന്നാം പാദത്തിലും മുന്‍ പാദത്തേക്കാള്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്
നവംബര്‍ 21, 2009 ലെ വാര്‍ത്തകള്‍
 
Only ODI , Sharjah Cricket Association Stadium
Pakistan won by 7 wickets
ODI, Western Australia Cricket Association Ground, Perth
Australia won by 5 runs

സ്വര്‍ണവില പവന്‌ 11000 കടന്നു

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 11,040 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1,370 രൂപയാണ്‌. ചൊവ്വാഴ്‌ച രണ്ടുതവണയായി 160 രൂപയാണ്‌ പവന്‌ വര്‍ധിച്ചത്‌. ഏഷ്യന്‍ വിപണിയില്‍.....

കെട്ടിട നിര്‍മാണ ചെലവ്‌ കുറയും

തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിയ്‌ക്കുന്നതിനായി ഫ്‌ളാറ്റ്‌ നിര്‍മാതക്കള്‍ക്ക്‌ ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. കെട്ടിട നിര്‍മാതാക്കളുടെ കോമ്പൗണ്ടിംഗ്‌ നിരക്ക്‌ നിലവിലുള്ള 8 ശതമാനത്തില്‍ നിന്നും 3 ശതമാനമായി കുറച്ചു. മെറ്റര്‍.....
User Comments
മുര്ഷിദ് 08 Jan 2011 01:09 pm
ഗോള്‍ഡ്‌ ഇനി ഇറങ്ങാന്‍ ആണ് ചാന്‍സ്
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login