To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

മന്‍മോഹന്‍ യുഎസിലേക്ക്

Manmohan
ദില്ലി: അഞ്ച് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശനിയാഴ്ച വാഷിങ്ടണിലേക്കു പുറപ്പെടും. ബരാക് ഒബാമ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി അമേരിക്ക ക്ഷണിക്കുന്ന ആദ്യത്തെ രാഷ്ട്ര നേതാവാണ് മന്‍മോഹന്‍ സിങ്.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒബാമയുടെ ക്ഷണം കൈമാറിയത് സ്വീകരിച്ചാണ് മന്‍മോഹന്‍ യുഎസിലേക്ക് പോകുന്നത്.

ഇരുപത്തിനാലാം തീയതി ഒബാമ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്‍കും. പാകിസ്താനില്‍ നിന്നുല് തീവ്രവാദമായിരിക്കും ഒബാമയും മന്‍മോഹനും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന വിഷയം. ഇതിന് പുറമെ കാലാവസ്ഥ വ്യതിയാനം, ആഗോള സാമ്പത്തിക മാന്ദ്യം, ആണവ നിര്‍വ്യാപനം തുടങ്ങി വിവിധ വിഷയങ്ങളും ഇരുരാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്യും.

ഇന്ത്യ-യുഎസ് ആണവ സഹകരണവും ചര്‍ച്ച വിഷയമാകും. നാല് ഉഭയകക്ഷി കരാറുകളിലും ഇരുവരും ഒപ്പു വയ്ക്കും. യുഎസ് സന്ദര്‍ശനത്തിന് ശേഷം 27 മുതല്‍ 29 വരെ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തിനായി പോര്‍ട് ഓഫ് സ്‌പെയിനിലേക്കും മന്‍മോഹന്‍ പോകും. നീതിയുക്തവും സുസ്ഥിരവുമായ വികസനവും എന്നതാണ് ഉച്ചകോടിയുടെ വിഷയം.
നവംബര്‍ 21, 2009 ലെ വാര്‍ത്തകള്‍
 
Only ODI , Sharjah Cricket Association Stadium
Pakistan won by 7 wickets
ODI, Western Australia Cricket Association Ground, Perth
Australia won by 5 runs

ഏഴിമല രാജ്യത്തിന്‌ സമര്‍പ്പിക്കുന്നു

കണ്ണൂര്‍: ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായി മാറുന്ന ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി വ്യാഴാഴ്‌ച രാജ്യത്തിന്‌ സമര്‍പ്പിയ്‌ക്കും. ഏഷ്യയില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ ഒരു പരിശീലന കേന്ദ്രം ആരംഭിയ്‌ക്കുന്നത്‌. ഏഴിമല നാവികകേന്ദ്രം രാജ്യത്തിന്‌ സ്വന്തമാകുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട.....

7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു: മന്‍മോഹന്‍

ചെന്നൈ: ഈ സാമ്പത്തിക വര്‍ഷം രാജ്യം ഏഴ്‌ ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിയ്‌ക്കുമെന്നാണ്‌ പ്രതീക്ഷിയ്‌ക്കുന്നതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു. ചെന്നൈയില്‍ പ്രവാസി ഭാരതീയ ദിവസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ.....
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login