ഗോഡ്‌സെ ഗാന്ധിജിയുടെ പിതാവ് ?

ശനി, നവംബര്‍ 21, 2009, 15:18 [IST]
Gandhiji
ഹൈദരാബാദ്: ഗാന്ധിജിയുടെ ആത്മാവു പോലും ഈ കാര്‍ഡ് കണ്ടാല്‍ സഹിക്കില്ല. സ്വാതന്ത്ര്യം നേടിക്കൊടുത്ത് ഇത്രകാലം കഴിഞ്ഞിട്ടും അദ്ദേഹത്തെ ഇങ്ങനെ നാണം കെടുത്താന്‍ ഇന്ത്യക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും.

തട്ടിപ്പുകാര്‍ക്ക് രാഷ്്ട്രപിതാവായ ഗാന്ധിജിയും ഒരു വെറും കരുമാത്രം. ഒരു റേഷന്‍ കാര്‍ഡാണ് ഇപ്പോള്‍ പ്രശ്‌നക്കാരന്‍.

ഗാന്ധിജിയുടെ പേരും ഫോട്ടോയും വച്ച് തയ്യാറാക്കിയ റേഷന്‍ കാര്‍ഡില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത് അദ്ദേഹത്തിന്റെ ഘാതകനായ ഗോഡ്‌സെയുടെ പേര്.

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലാണ് ഈ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തിരിക്കുന്നത്. വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനക്കിടെയാണ് ഗാന്ധിജിയുടെ പേരിലുള്ള കാര്‍ഡ് കണ്ടെത്തിയത്.
  Read:  in English 
താത്ത അഥവാ അപ്പൂപ്പന്‍ എന്ന സ്ഥാനത്ത് എം കെ ഗാന്ധി, വയസ്സ് 65 എന്നാണ് ചേര്‍ത്തിരിക്കുന്നത്. പിതാവിന്റെ പേര്് ഗോഡ്‌സെ, വിലാസം 15-46541, ഗാന്ധി സ്ട്രീറ്റ്, ഗാന്ധി റോഡ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്താന്‍ ചിറ്റൂര്‍ ജില്ലാ കളക്ടര്‍ വി ശേഷാദ്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മൂന്നംഗ സമിതിയുടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് അനുവദിക്കപ്പെട്ടിരിക്കുന്നവരുടെ പേരിലും ഫോട്ടോ പതിപ്പിച്ചയാളുടെ പേരിലും നടപടി ഉണ്ടാകും.

കാര്‍ഡിലെ പേരും ചിത്രവും പരിശോധിക്കുന്നതില്‍ റവന്യൂ അധികൃതര്‍ അശ്രദ്ധകാണിച്ചതിന്റെ തെളിവാണിത്. രാഷ്ട്രീയക്കാര്‍, ചലച്ചിത്ര താരങ്ങള്‍ , കായികതാരങ്ങള്‍ എന്നിവരുടെ പേരിലും ഹിന്ദു ദൈവങ്ങളുടെ പേരിലും വ്യാജകാര്‍ഡുകള്‍ വിതരണം ചെയ്തത് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

User Comments
lkjh 11 Apr 2010 02:17 pm
kjhgf
തരൂര്‍ 22 Nov 2009 09:57 pm
നാന്‍ അറിയില്ല ഈ ആളെ , എനിക്കറിയാം ഒബാമയെ , ബുഷിനെ , ഇശ്രെലിനെ , നാന്‍ അമേരിക്കന്‍ ചാരന്‍ , ഇസ്രാലെന്‍ തോഴന്‍
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST