To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

കരുണാകരന് 2ദിവസത്തിനുള്ളില്‍ ആശുപത്രിവിടാം

K Karunakaran
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ കരുണാകരന് രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹം ആശുപത്രി മുറിയ്ക്ക് പുറത്ത് വരാന്തയില്‍ പരസഹായത്തോടെ നടന്നു.

തീവ്രപരിചരണവിഭാഗത്തില്‍ നിന്നും അദ്ദേഹത്തെ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സാധാരണ രീതിയില്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ടെന്നും ബന്ധുക്കളും പാര്‍ട്ടി നേതാക്കളുമായും സംസാരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

മകള്‍ പത്മജ കരുണാകരനൊപ്പം തന്നെയുണ്ട്. കോണ്‍ഗ്രസ് പുനപ്രവേശനകാര്യത്തിനായി ദില്ലിയിലേക്ക് പോയ മുരളീധരന്‍ ശനിയാഴ്ച പിതാവിന്റെയടുത്ത് തിരിച്ചെത്തും.

രാത്രിയും രാവിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. ഫിസിയോതെറാപ്പിയാണ് ഇനി നല്‍കുന്നത്.
നവംബര്‍ 21, 2009 ലെ വാര്‍ത്തകള്‍
 
Only ODI , Sharjah Cricket Association Stadium
Pakistan won by 7 wickets
ODI, Western Australia Cricket Association Ground, Perth
Australia won by 5 runs

എംപി ഗംഗാധരനും കോണ്‍ഗ്രസിലേക്ക്‌

തിരുവനന്തപുരം: കെ കരുണാകരന്‍ കോണ്‍ഗ്രസില്‍ ചേരുകയും കെ മുരളീധരന്‍ എന്‍സിപി വിടുകയും ചെയ്‌തിട്ടും എന്‍സിപിയില്‍ത്തന്നെ പിടിച്ചുനിന്ന മുന്‍കോണ്‍ഗ്രസ്‌ നേതാവ്‌ എംപി ഗംഗാധരനും ഒടുക്കം കോണ്‍ഗ്രസിലേക്ക്‌ മടങ്ങുന്നു. ദേശീയ രാഷ്ട്രീയത്തില്‍ എന്‍സിപിക്ക്‌ പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടാണ്‌.....

മുരളിയുടെ വരവ് തടയാന്‍ കഴിയില്ല : കരുണാകരന്‍

തിരുവനന്തപുരം: കെ മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നത് ആര്‍ക്കും തടയാനാവില്ലെന്നു കെ കരുണാകരന്‍. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു യാഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണെന്നും കരുണാകരന്‍ പറഞ്ഞു. മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള.....
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login