To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

എസ്എഫ്ഐയുടെ ആശങ്ക ദുരീകരിക്കും: ബേബി

MA Baby
കാസര്‍കോട്: സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ടെങ്കില്‍ അവരുമായി സംസാരിച്ച് ആശയവ്യക്തത വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി.

സംസ്ഥാനത്തെ 99% സ്വാശ്രയ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്.

ഇക്കാര്യം എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനെത്തിയ നേതാക്കള്‍ക്ക് മനസിലായിട്ടില്ലെന്ന് കരുതുന്നില്ല.

അഥവാ മനസിലായിട്ടില്ലെങ്കില്‍ അത് അവര്‍ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കും. ആശങ്കയുണ്ടെങ്കില്‍ സംസാരിച്ച് ആശയ വ്യക്തത വരുത്തും- മന്ത്രി പറഞ്ഞു.

തന്നെ വിമര്‍ശിക്കാന്‍ എസ്എഫ്ഐയ്ക്ക് അവകാശമുണ്ടെന്നും കാസര്‍ക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.

സ്വകാര്യ, സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി
പി. ബിജു കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കച്ചവടം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു
നവംബര്‍ 21, 2009 ലെ വാര്‍ത്തകള്‍
 
Only ODI , Sharjah Cricket Association Stadium
Pakistan won by 7 wickets
ODI, Western Australia Cricket Association Ground, Perth
Australia won by 5 runs

പ്ലസ്‌ ടു വിജയശതമാനം കുറഞ്ഞു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 74.46 ശതമാനമാണ്‌ വിജയം. കഴിഞ്ഞ വര്‍ഷം നേടിയ 81.05 ശതമാനത്തില്‍ നിന്നും 4.59 ശതമാനം കുറവാണിത്‌. 4,27069 വിദ്യാര്‍ത്ഥികളാണ്‌.....

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ:പ്രതിഷേധം അക്രമാസക്തം

തിരുവനന്തപുരം: വട്ടപ്പാറ പിഎംഎസ്‌ ഡെന്റല്‍ കോളേജിന്റെ നാലാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ അക്രമാസക്തമായി. കോളജിലെ ബോര്‍ഡുകളും മറ്റും പ്രതിഷേധക്കാര്‍ തകര്‍ത്തു. പിന്നീട്‌.....
User Comments
വാസു 22 Nov 2009 01:06 pm
ഇത് മന്ത്രിയും സങ്കടനയും തമ്മിലുള്ള ഒതുകളിയല്ലേ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ........
Simon 21 Nov 2009 03:30 pm
SFI karkku bodham vachu thudangi ennu thonnunnu.....
[ പ്രതികരണം എഴുതൂ ]
Oneindia  Oneindia Login