To check Oneindia Malayalam on your Mobile
go to:   http://m.oneindia.in/malayalam/

മുരളിയുടെ കാര്യം അഭിപ്രായ ഐക്യമുണ്ടാക്കിയശേഷം: രവി

Vayalar Ravi
തിരുവനന്തപുരം: കെ.മുരളീധരന്റെ കോണ്‍ഗ്രസിലേയ്ക്കുള്ള തിരിച്ചുവരവ് പാര്‍ട്ടിയില്‍ അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷം മാത്രമെ ഉണ്ടാകൂവെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.

ഇക്കാര്യത്തില്‍ എ.കെ.ആന്റണിയുടെ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അണികളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമെ മുരളീധരന് തിരിച്ചുവരാനൊക്കുകയുള്ളൂ. അഭിപ്രായ ഐക്യം ഉണ്ടായ ശേഷം വരുന്നതാണ് മുരളിയ്ക്കും ഗുണം ചെയ്യുക. എല്ലാവര്‍ക്കും സ്വീകാര്യമായ അന്തരീക്ഷത്തിലായിരിക്കണം അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ഇല്ലെങ്കില്‍ അത് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തും-രവി പറഞ്ഞു.

ആസ്​പത്രിയില്‍ കഴിയുന്ന കെ.കരുണാകരനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ 21, 2009 ലെ വാര്‍ത്തകള്‍
 
Only ODI , Sharjah Cricket Association Stadium
Pakistan won by 7 wickets
ODI, Western Australia Cricket Association Ground, Perth
Australia won by 5 runs

സിപിഎമ്മിന്റെ ആരോപണത്തോട്‌ പ്രതികരിക്കുന്നില്ല:രവി

ദില്ലി: കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ സിപിഎം തനിക്കെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയതിനെക്കുറിച്ച്‌ തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളോട്‌ പ്രതികരിക്കേണ്ടെന്നാണ്‌ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി......

വയലാര്‍ രവിയ്ക്കെതിരെ നടപടി വേണം: പിണറായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്രമന്ത്രി വയലാര്‍ രവിക്കെതിരെ തിരഞ്ഞെടുപ്പുകമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ ജില്ലാകളക്ടര്‍.....
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
Oneindia  Oneindia Login