
റോം: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ സ്വദേശികളായ രണ്ട് പേര്‍ ഇറ്റലിയില്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് നടന്ന ആക്രമണത്തിന് സാമ്പത്തിക സഹായങ്ങള്‍ ചെയ്ത് കൊടുത്ത രണ്ട് പേരാണ് ഇറ്റലിയിലെ ബ്രേഷ്യസിയില്‍ അറസ്റ്റിലായത്. അറസ്റ്റിലായവര്‍ അച്ഛനും മകനുമാണെന്ന് ഇറ്റലിയിലെ എഎന്‍എസ്എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇത് സംബന്ധിച്ചുള്ള അന്വേഷണം ഇറ്റാലിയന്‍ പൊലീസ് കഴിഞ്ഞ ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു. മുംബൈ ആക്രമണത്തിനുള്ള സാമ്പത്തിക സഹായം വന്നത് ഇറ്റലിയില്‍ നിന്നാണെന്ന എഫ്ബിഐയുടെ വിവരമനുസരിച്ചാണ് അന്വേഷണം നടന്നത്.
ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് ഏതാനും ദിവസം മാത്രം അവശേഷിക്കെയാണ് കേസില്‍ പുതിയ അറസ്റ്റുകളുണ്ടായിരിക്കുന്നത്.
Read: in English
മുംബൈ ആക്രമണത്തിന് മണി ട്രാന്‍സ്ഫര്‍ ഏജന്‍സി മുഖാന്തിരം പണം ലഭ്യമാക്കിയതിനാണ് ഇവര്‍ അറസ്റ്റിലായത്. ഭീകരാക്രമണം ആസൂത്രണം ചെയ്തവരും അക്രമികളുമായി ബന്ധപ്പെടുന്നതിന് ഉപയോഗിച്ച ഇന്റര്‍നെറ്റ് ഫോണിന്റെ ബില്ലുകള്‍ അടയ്ക്കാനാണ് ഈ പണം വിനിയോഗിച്ചത്. അനധികൃത സാമ്പത്തിക ഇടപാടുകളും അറസ്റ്റാലവരുടെ മേല്‍ ആരോപിക്കപ്പെടുന്നതായി വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഇറ്റാലിയന്‍ പൊലീസ് കഴിഞ്ഞ ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു. മുംബൈ ആക്രമണത്തിനുള്ള സാമ്പത്തിക സഹായം വന്നത് ഇറ്റലിയില്‍ നിന്നാണെന്ന എഫ്ബിഐയുടെ വിവരമനുസരിച്ചാണ് അന്വേഷണം നടന്നത്.
ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് ഏതാനും ദിവസം മാത്രം അവശേഷിക്കെയാണ് കേസില്‍ പുതിയ അറസ്റ്റുകളുണ്ടായിരിക്കുന്നത്.












