ബാബറി മസ്ജിദ്: വാജ് പേയിക്കും അദ്വാനിക്കും പങ്ക്

തിങ്കള്‍, നവംബര്‍ 23, 2009, 11:40 [IST]
Babri Mosque
ദില്ലി: ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണംനടത്തിയ ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി ലോകസഭയില്‍ ബഹളം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് വരെ തന്റെ സമരം തുടരുമെന്ന് എല്‍കെ അദ്വാനി ലോക്‌സഭയില്‍ പറഞ്ഞു. മസ്ജിദ് പൊളിച്ചദിവസം തന്റെ ജീവിതത്തിലെ കറുത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റില്‍ സമര്‍പ്പിക്കുന്നതിന് മുമ്പായി തന്നെ ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. മസ്ജിദ് പൊളിക്കുന്നതിനെക്കുറിച്ച് അദ്വാനിക്കും വാജ് പേയിക്കും മുരളീമനോഹര്‍ മജാഷിയ്ക്കും അറിവുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതാണ് വിവാദമായിരിക്കുന്നത്.

എന്നാല്‍ അന്നു കേന്ദ്രം ഭരിച്ചിരുന്ന നരസിംഹറാവു സര്‍ക്കാരിനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമൊന്നും ഇല്ല.
  Read:  in English 
മസ്‌ജിദ്‌ തകര്‍ക്കപ്പെടുമെന്ന്‌ ബിജെപി നേതാക്കള്‍ക്ക്‌ അറിയാമായിരുന്നു. രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി ആര്‍എസ്‌എസിന്റെ താല്‍പര്യത്തിന്‌ അവര്‍ നിന്നുകൊടുക്കുകയായിരുന്നു.

അന്വേഷണങ്ങളില്‍ ഇവര്‍ ഇക്കാര്യം തുറന്നു സമ്മതിക്കാന്‍ വിസമ്മിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ചില മുസ്ലീം സംഘടനകളെയും വിമര്‍ശിക്കുന്നുണ്ട്‌.

കോടതിയിലും പുറത്തും മുസ്ലീം താല്‍പര്യം സംരക്ഷിക്കാന്‍ ഇത്തരം സംഘടനകള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും ലിബര്‍ഹാന്‍ കമ്മിഷന്‍ പറയുന്നു.

User Comments
Adhuani 23 Nov 2009 01:26 pm
Nothing to b shame. After that I became Ass. Prime Minister.
കുഞ്ഞാലി 23 Nov 2009 01:16 pm
ഞമ്മക്കും "പങ്കുണ്ടില്ല "
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST