
മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ച് പത്ത് മിനിറ്റിനകം 530 പോയിന്റിന്റെ ഇടിവാണുണ്ടായത്. ദുബായ് വേള്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികള്‍ വ്യാപകമായി നേരിട്ട തകര്‍ച്ചയാണ് ആഭ്യന്തര വിപണികളെയും ബാധിച്ചത്.
ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 171 പോയിന്റ് ഇടിഞ്ഞ് 5,194.13 പോയിന്റ് എന്ന തലത്തിലെത്തി. വ്യാഴാഴ്ച 16,854.93 പോയിന്റ് എന്ന നിലയില്‍ ക്ലോസ് ചെയ്ത സൂചിക വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയ ഉടനെ 398 പോയിന്റ് ഇടിഞ്ഞു. പിന്നീട് 451.63 പോയിന്റ് ഇടിഞ്ഞ് 16,403.74 പോയിന്റ് എന്ന തലത്തില്‍ എത്തുകയായിരുന്നു. ദേശീയ സൂചികയായ നിഫ്റ്റിയിലും ഇടിവുണ്ടായി. നിഫ്റ്റിയില്‍ വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം 140.50 പോയിന്റ് ഇടിവോടെ 4,865.05 എന്ന തലത്തിലെത്തി.
ബാങ്കിങ്, റിയല്‍റ്റി, മെറ്റല്‍ ഓഹരികളിലാണ് ഇന്നു വന്‍ഇടിവുണ്ടായതെന്ന് ഓഹരിവിപണി വൃത്തങ്ങള്‍ പറഞ്ഞു.
Read: in English
59 ബില്യന്‍ ഡോളറിന്റെ ബാധ്യത അടച്ചു തീര്‍ക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് വായ്പാ ദാതാക്കളോട് ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദുബായ് വേള്‍ഡ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയാണ് വിപണികളില്‍ ചലനം സൃഷ്ടിച്ചത്. ദുബായ് വേള്‍ഡിന്റെ കടബാധ്യതകള്‍ ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യം തുടരുന്നുവെന്ന തോന്നല്‍ ഓഹരിയുടമകളില്‍ ഉണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 171 പോയിന്റ് ഇടിഞ്ഞ് 5,194.13 പോയിന്റ് എന്ന തലത്തിലെത്തി. വ്യാഴാഴ്ച 16,854.93 പോയിന്റ് എന്ന നിലയില്‍ ക്ലോസ് ചെയ്ത സൂചിക വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങിയ ഉടനെ 398 പോയിന്റ് ഇടിഞ്ഞു. പിന്നീട് 451.63 പോയിന്റ് ഇടിഞ്ഞ് 16,403.74 പോയിന്റ് എന്ന തലത്തില്‍ എത്തുകയായിരുന്നു. ദേശീയ സൂചികയായ നിഫ്റ്റിയിലും ഇടിവുണ്ടായി. നിഫ്റ്റിയില്‍ വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം 140.50 പോയിന്റ് ഇടിവോടെ 4,865.05 എന്ന തലത്തിലെത്തി.
ബാങ്കിങ്, റിയല്‍റ്റി, മെറ്റല്‍ ഓഹരികളിലാണ് ഇന്നു വന്‍ഇടിവുണ്ടായതെന്ന് ഓഹരിവിപണി വൃത്തങ്ങള്‍ പറഞ്ഞു.
















