മധു കോഡ അറസ്റ്റില്‍

തിങ്കള്‍, നവംബര്‍ 30, 2009, 13:32 [IST]
Madhu Koda
റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധുകോഡയെ പൊലീസ് അറസ്റ്റു ചെയ്തു. 2500 4000 കോടി രൂപയുടെ ഹവാല ഇടപാട് കേസില്‍ ഹാജരാകാനാവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസയച്ചിട്ടും പ്രതികരിയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്.

തിങ്കളാഴ്ച രാവിലെ റാഞ്ചിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ചാലിബസായില്‍ വെച്ചായിരുന്നു അറസ്റ്റ്. മധു കോഡയെ റാഞ്ചിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സംയുക്തമായാണ് മധു കോഡയുടെ കേസ് പരിഗണിയ്ക്കുന്നത്.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടതിന് ശേഷം നവംബര്‍ 13,15,19 തീയതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകാണമെന്ന നിര്‍ദ്ദേശം പാലിയ്ക്കാന്‍ കോഡ തയാറായിരുന്നില്ല.

IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST