വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാഷിങ്ടണ്ണില്‍ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചു കൊണ്ട് പ്രസിഡന്റ് ബരാക് ഒബാമയാണ് ഇക്കാര്യം അറിയിച്ചത്. ആറു മാസത്തിനുള്ളില്‍ പുതിയ സൈനികരുടെ വിന്യാസം പൂര്‍ത്തിയാക്കും. ഇതോടെ അഫ്ഗാനിലെ യുഎസ് സൈനികരുടെ എണ്ണം ഒരു ലക്ഷമാകും.
2011 ജൂലൈയോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനാ പിന്‍മാറ്റം തുടങ്ങുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനും പാക്കിസതാനുമാണ്. പാകിസ്താന്റെ ആണവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്താന്‍ സാധ്യതയുണ്ട്. അല്‍ഖ്വായിദയെ തകര്‍ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണമെന്നും ഒബാമ അവശ്യപ്പെട്ടു. അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രകടനത്തിനനുസരിച്ചായിരിക്കും ഇനി യുഎസ് സഹായം നല്‍കുക.
അഫ്ഗാനിലെ സ്ഥിതി നിയന്ത്രിക്കാന്‍ 40,000 സൈനികരെക്കൂടി ആവശ്യമുണ്ടെന്നാണ് യുഎസ് സൈന്യത്തിന്റെ അഫ്ഗാന്‍ കമാന്‍ഡര്‍ ആവശ്യപ്പെട്ടിരുന്നത്. അതേ സമയം അഫ്ഗാനിലേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നത് അമേരിക്കന്‍ ജനതയ്ക്കിടയില്‍ അതൃപ്തി വളര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.