ഷില്ലോങ്: ബംഗ്ലാദേശില്‍ അറസ്റ്റിലായ ഉള്‍ഫ ചെയര്‍മാന്‍ അരവിന്ദ രാജ്‌ഖോവ (53) ഉള്‍പ്പെടെ പത്ത് ഉള്‍ഫ പ്രവര്‍ത്തകരെ ബംഗ്ലാദേശ് പൊലീസ് ഇന്ത്യയ്ക്ക് കൈമാറി. വെള്ളിയാഴ്ച രാവിലെ മേഖാലയയിലെ അതിര്‍ത്തിലുള്ള ഒരു സൈനിക ഔട്ട്‌പോസ്റ്റില്‍ വച്ചായിരുന്നു കൈമാറ്റമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അറസ്റ്റ് വാര്‍ത്ത രജ്‌ഖോവ നിഷേധിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.
രാജ്‌ഖോവയുടെ ഭാര്യ കാവേരി, ഇവരുടെ രണ്ട് പുത്രന്‍മാര്‍, രാജ്‌ഖോവയുടെ അംഗരക്ഷകനും ഉള്‍ഫ കമാന്‍ഡറുമായ രാജു ബോറ, രാജു ബോറയുടെ ഭാര്യ, ഉള്‍ഫ വിദേശകാര്യ സെക്രട്ടറി സഷാധന്‍ ചൗധരി തുടങ്ങിയവരെയാണ് ബിഎസ്എഫിന് കൈമാറിയത്.
കൂടുതല്‍ നിയമനടപടികള്‍ക്കായി ഇപ്പോള്‍ ഇവര്‍ അസം പൊലീസിന്റെ കസ്റ്റഡിയിലാണ്. 1992ല്‍ ഇന്ത്യവിട്ട രാജ്‌ഖോവ മ്യാന്‍മറിലേക്കും പിന്നീട് ബംഗ്ലദേശിലേക്കും താവളം മാറ്റിയിരുന്നു. ബുധനാഴ്ചയാണ് ഉള്‍ഫ ചെയര്‍മാന്‍ രജ്‌ഘോവ അറസ്റ്റിലായെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്.