നേപ്പാള്‍ മന്ത്രിമാര്‍ എവറസ്റ്റില്‍ യോഗം ചേര്‍ന്നു

വെള്ളി, ഡിസംബര്‍ 4, 2009, 13:37 [IST]
Nepal Cabinet Meet On Everest
കഠ്മണ്ഡു: കാലാവസ്ഥാ വ്യതിയാനം നേരിടേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ നേപ്പാള്‍ മന്ത്രിസഭ വെള്ളിയാഴ്ച എവറസ്റ്റില്‍ യോഗം ചേര്‍ന്നു.

യോഗം അരമണിക്കൂര്‍ നീണ്ടുനിന്നു ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ യോഗം നടത്തിയവരെന്ന പദവി ഇതോടെ നേപ്പാള്‍ മന്ത്രിസഭയ്ക്ക് സ്വന്തമായി.

ആഗോളതാപനം ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനായി കടലിനടിയില്‍ മന്ത്രിസഭാ യോഗം നടത്തി മാലിദ്വീപ് ഒക്ടോബറില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ എവറസ്റ്റ് യോഗം.

അടുത്തയാഴ്ച കോപ്പന്‍ഹേഗനില്‍ തുടങ്ങുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഈ പ്രതീകാത്മക നടപടി. മന്ത്രിസഭായോഗത്തിന് മുന്നോടിയായി മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ നേരത്തേതന്നെ എവറസ്റ്റില്‍ എത്തിച്ചിരുന്നു.

ഇവിടെ 5200 മീറ്റര്‍ ഉയരത്തിലുള്ള കലിപറ്റാര്‍ ബേസ്‌ക്യാമ്പിലാണ് യോഗം നടന്നത്. സൈനികരും മാധ്യമപ്രവര്‍ത്തകരുമെല്ലാം യോഗം കാണാന്‍ എത്തിയിരുന്നു. മന്ത്രസഭായോഗത്തിന്റെ ചെലവ് നേപ്പാളിലെ ചില സ്വകാര്യ സ്ഥാപനങ്ങളാണ് വഹിച്ചത്.

നേപ്പാള്‍ മന്ത്രിസഭയിലെ 21മന്ത്രിമാരെയും ഹെലികോപ്റ്ററിലാണ് ക്യാമ്പിലെത്തിച്ചത്. യോഗവേളയില്‍ ചില മന്ത്രിമാര്‍ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം മന്ത്രിസഭ പാസാക്കി.
  Read:  in English 
യോഗത്തിന് ശേഷം മന്ത്രിമാരെല്ലാം ഹെലികോപ്റ്ററില്‍ത്തന്നെ തിരിച്ചുപോയി. വലിയ തുക ചെലവിട്ട് എവറസ്റ്റില്‍ മന്ത്രിസഭ ചേരുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പലയിടത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരിസ്ഥിതി മന്ത്രി താക്കൂര്‍ പ്രസാദ് ഇത് തള്ളിക്കളഞ്ഞു.

ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുപാളികള്‍ ഉരുകുന്നുണ്ടെന്നത് വാസ്തവമാണ്. ഗുരുതരമായ പ്രശ്‌നമാണത്. ഇക്കാര്യം ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്-മന്ത്രി പറഞ്ഞു.

ഹിമാലയത്തിലെ താപനില വര്‍ധിക്കുകയും ഹിമാനികള്‍ ഉരുകുകയും ചെയ്യുന്നുവെന്ന് പലപഠനങ്ങളും സൂചന നല്‍കുന്നുണ്ട്. അതിന്റെ ഫലമായി ഹിമാലയത്തില്‍ മഞ്ഞുവീഴ്ച കുറയുകയും മഞ്ഞുരുകുന്നത് കൂടുകയും ചെയ്തിരുന്നു.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST