കടം വീട്ടാന്‍ ദുബയ് വേള്‍ഡ് ആസ്തി വിറ്റേയ്ക്കും

ചൊവ്വ, ഡിസംബര്‍ 8, 2009, 14:20 [IST]
Dubai World
ദുബയ്: കടബാധ്യതയില്‍ നിന്നും കരകയറാനായി ദുബയ് വേള്‍ഡ് ആസ്തികള്‍ വിറ്റേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധി വിപണിയില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

മൊത്തമുള്ള കടമായ 5900കോടി ഡോളറില്‍ 2600കോടി ഡോളര്‍ ആസ്തിവിറ്റുകിട്ടുന്ന വരുമാനം കൊണ്ട് തിരിച്ചടയ്ക്കാനാണ് ദുബയ് വേള്‍ഡിന്റെ പദ്ധതിയെന്നാണ് സൂചന.
  Read:  In English 
ദുബയ് സര്‍ക്കാറിന്റെ സാമ്പത്തിക മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ അള്‍ സലയാണ് ഇക്കാര്യം ഒരു ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തിയത്.

ദുബയ് വേള്‍ഡ് സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും സല നരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടബാധ്യത തീര്‍ക്കാന്‍ അത്യാവശ്യമെങ്കില്‍ ദുബയ് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ട് ഫണ്ട് കൂടുതല്‍ സഹായം ദുബയ് വേള്‍ഡിന് നല്‍കിയേക്കാനിടയുണ്ട്.

കടം വീട്ടാനായി ദുബയ് വേള്‍ഡ് ഇതിനകം തന്നെ പുനസംഘടനാ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നഷ്ടത്തില്‍ തുടരുന്ന സ്ഥാപനങ്ങളുടെ ആസ്ഥിയായിരിക്കും വില്‍ക്കുക. നിര്‍മ്മാണ സംരംഭമായ നഖീല്‍, വസ്തു ഇടപാട് സ്ഥാപനമായ ലിമിറ്റ്‌ലെസ് വേള്‍ഡ് എന്നിവയെല്ലാം നഷ്ടത്തില്‍ തുടരുന്ന സ്ഥാപനങ്ങളാണ്.

User Comments
ദുബായന്‍ 08 Dec 2009 04:43 pm
ദുബയ് വേള്‍ഡിനെ രക്ഷിയ്ക്കാന്‍ ദുബൈ സര്‍ക്കാര്‍ പണമിറക്കില്ലെന്ന് പറ‍‍ഞ്ഞപ്പോള്‍ (ഈ വാര്‍ത്ത ഗള്‍ഫി ന്യൂസ് സൈറ്റിലുണ്ട്.) പിന്നെ സ്വന്തം ആസ്തി വില്കാതെ വഴിയില്ലെന്നായി.
അച്യുതാനന്ദന്‍ 08 Dec 2009 04:29 pm
ഹും എപ്പോള്‍ നമ്മുടെ സ്മാര്‍ട്ട്‌ സിറ്റി കൂടി പോയേനെ എഴുതി കൊടുത്തിരുന്നെങ്കില്‍. അത് എഴുതി കൊടുക്കാനുള്ള ശ്രമം ആണ് കുറെ നായിന്റെ മക്കള്‍ എവിടെ നടത്തിയത്. നമ്മള്‍ ആരാ മോന്‍ . ഇതല്ല ഇതിനപ്പുറം കണ്ടവനനീ ക ക പൗലോസ്‌
Pinaraayi 09 Dec 2009 02:38 pm
adi poli machuuuu ...kalakki...
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST