യുറേനിയമെന്ന് കരുതുന്ന രാസവസ്തു പിടികൂടി

ചൊവ്വ, ഡിസംബര്‍ 8, 2009, 12:23 [IST]
Mumbai
മുംബൈ: യുറേനിയമെന്ന് സംശയിക്കുന്ന 5 കിലോ രാസവസ്തുവുമായി മൂന്ന് പേര്‍ മുംബൈയിലെ പനവേലില്‍ നിന്ന് പിടിയിലായി. രാസവസ്തു യുറേനിയമാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ വിദഗ്ധര്‍ ഇത് പരിശോധിക്കും. തിങ്കളാഴ്ച വൈകിട്ടാണ് മൂന്ന് പേരെയും അറസ്റ്റു ചെയ്തത്.

മൂന്നുപേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ അളവില്‍ യുറേനിയം മറ്റുരാജ്യങ്ങളിലേക്ക് കടത്തുന്നത് തീവ്രവാദപ്രവര്‍ത്തനത്തിനായാണെന്നും സംശയിക്കുന്നുണ്ട്.

ഇന്ത്യയിലെ ആണവകേന്ദ്രങ്ങളില്‍ നിന്നും കടത്തിയതാണോ ഇതെന്നും അന്വേഷിയ്ക്കുന്നുണ്ട്. താരാപൂര്‍ അണുനിലയത്തിലെ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ മോഷണം പോയ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇതുണ്ടായെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

User Comments
ജവാന്‍ 08 Dec 2009 04:35 pm
രാജ്യ ദ്രോഹികള്‍ക്ക് മാപ്പില്ല. ജയ്‌ ഹിന്ദ്‌
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST