കെഎസ് യു തിരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കി: രാഹുല്‍

ചൊവ്വ, ഡിസംബര്‍ 8, 2009, 11:44 [IST]
Rahul Gandhi
ലഖ്‌നൊ: കെഎസ്‌യുവിലെ തിരഞ്ഞെടുപ്പ് സംഘടനയ്ക്കകത്ത് വലിയ ഉണര്‍വ്വാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് വന്‍ വിജയമായിരുന്നു. യുവാക്കള്‍ക്കിടയില്‍ വലിയ മാറ്റമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിയ്ക്കുന്നത്. ഉത്തര പ്രദേശിലെ സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കുകയെന്നതാണ് തന്റെ അടുത്ത ദൗത്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ ശരിതെറ്റുകളെ കുറിച്ച് പറയാന്‍ ഞാനളല്ല. വാജ്‌പേയിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ജസ്റ്റിസ് ലിബറാന്‍ ചെയ്തത് ശരിയാണോ തെറ്റാണോയെന്ന് പറയാനും കഴിയില്ല. വാജ്‌പേയി താന്‍ ബഹുമാനിയ്ക്കുന്ന നേതാവാണ്. വളരെ അനുഭവ സമ്പന്നനായ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യതയുള്ള നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് അനുമതി നിഷേധിച്ച തീരുമാനം ഉത്തര്‍പ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ തീരുമാനം വിവാദമായിരുന്നു. അനുമതി നല്‍കാനാവില്ല എന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനം പിന്‍വലിച്ചത്. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്ത് രാഷ്്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ നടത്താനുള്ള അനുമതി നല്‍കാനാവില്ലെന്നു പറഞ്ഞായിരുന്നു തിങ്കളാഴ്ച രാവിലെ അനുമതി നിഷേധിച്ചത്.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST