തെലുങ്കാന സംസ്ഥാനം രൂപീകരിക്കും

വ്യാഴം, ഡിസംബര്‍ 10, 2009, 9:18 [IST]
handrasekhar Rao ends his fast
ദില്ലി: ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു.

ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും ആന്ധ്ര നിയമസഭയില്‍ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം ബുധനാഴ്ച രാത്രി മാധ്യമങ്ങളെ അറിയിച്ചു.

ഇതേത്തുടര്‍ന്ന് തെലുങ്കാന രാഷ്ട്രസമിതി നേതാവ് കെ ചന്ദ്രശേഖര്‍ റാവു നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.

ആരോഗ്യം മോശമാണെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ച് പതിനൊന്നാം ദിവസവും റാവു തുടര്‍ന്ന ഉപവാസത്തിന്റെയും തെലുങ്കാന മേഖലയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.
  Read:  In English 
കോണ്‍ഗ്രസ് ഉന്നതാധികാര സമതി ബുധനാഴ്ച തെലുങ്കാന പ്രശ്‌നം ചര്‍ച്ച ചെയ്യാനായി രണ്ടുവട്ടം യോഗം ചേര്‍ന്നിരുന്നു. പിന്നീട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാത്രി ആന്ധ്ര മുഖ്യമന്ത്രി കെ റോസയ്യയുമായും ചര്‍ച്ച നടത്തി.

അതിന് ശേഷമാണ് ചിദംബരം മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച തന്നെ ആന്ധ്ര നിയമസഭയില്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മിക്ക രാഷ്ട്രീയ കക്ഷികളും അനുകൂലമാണ്. ആന്ധ്രയില്‍ നിന്നുള്ള 16എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST