തെലുങ്കാന: കോണ്‍ഗ്രസില്‍ ഭിന്നത തുടങ്ങി

വ്യാഴം, ഡിസംബര്‍ 10, 2009, 15:21 [IST]
Telangaana
ദില്ലി: ഒരുപാടുനാളത്തെ പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത.

ആന്ധ്രപ്രദേശിനെ വിഭജിച്ച് രണ്ട് സംസ്ഥാനമാക്കുമ്പോള്‍ തലസ്ഥാനമായ ഹൈദരാബാദ് എവിടെയായിരിക്കണം എന്നത് സംബന്ധിച്ചാണ് തര്‍ക്കം.

ആന്ധ്ര വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആറ് കോണ്‍ഗ്രസ് എംപിമാര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ട്. തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് മുന്നോടിയായുള്ള പ്രമേയം മുഖ്യമന്ത്രി റോസയ്യ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കാനിരിക്കേയാണ് രാജിഭീഷണി.
  Read:  in English 
ഹൈദരാബാദ് കൂടാതെ തെലുങ്കാനയെ വിഭജിക്കാന്‍ കഴിയില്ലെന്നാണ് ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നിലപാട്. ഇതുസംബന്ധിച്ച് ഇതേവരെ അന്തിമ തീരുമാനമായിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി റാവുവിനെ ദില്ലിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും തെലുങ്കാന വിഷയം ചര്‍ച്ചയായിരുന്നു. ആന്ധ്ര വിഭജിക്കാനുള്ള തീരുമാനം പാര്‍ലമെന്റില്‍ പറയാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞതെന്താണെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം വിശദീകരിക്കണമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

രാത്രി വൈകിയാണ് തീരുമാനമുണ്ടായതെന്നും ചന്ദ്രശേഖര്‍ റാവുവിന്റെ നിരാഹാരം അവസാനിപ്പിക്കാനായി വിവരം പെട്ടെന്നുതന്നെ മാധ്യമങ്ങളെ അറിയിച്ചതാണെന്നും ചിദംബരം വ്യക്തമാക്കി.

User Comments
vilayikkaran 11 Dec 2009 03:36 am
..kalam poya pokke..naale keralathine randdakkan aarenkilum niraharam kidakkumo aavo?ithokke aggeekarichaal ithu oru trend aakum bhasha adisthanathil samsthanaggal nila nilkkanam
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST