രാഷ്ട്രപതി വിമാനവാഹിനി സഞ്ചാരത്തിന് ഒരുങ്ങുന്നു

വെള്ളി, ഡിസംബര്‍ 11, 2009, 12:26 [IST]
Pratibha Patil
ദില്ലി: സുഖോയ് പോര്‍വിമാനത്തില്‍ പറന്ന് ചരിത്രം കുറിച്ചതിന് പിന്നാലെ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമുദ്ര സഞ്ചാരത്തിനായി തയ്യാറെടുക്കുന്നു. ഈ മാസം ഒടുവില്‍ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടിലായിരിക്കും പ്രതിഭാ പാട്ടീല്‍ സമുദ്ര സഞ്ചാരം നടത്തുക.
  Read:  In English 
കഴിഞ്ഞ നവംബര്‍ 18നാണ് ഇന്ത്യയുടെ ഏക വിമാനവാഹിനിയായ ഐഎന്‍എസ് വിരാട് സുവര്‍ണ ജൂബിലി ആഘോഷിച്ചത്.ഡിസംബര്‍ 23നായിരിക്കും രാഷ്ട്രപതി വിരാടില്‍ യാത്ര നടത്തുകയെന്ന് അറിയുന്നു.

മുംബൈയില്‍ നാവിക സേനയുടെ വെസ്റ്റേണ്‍ ഫ്ളീറ്റ് പരിശോധിച്ചതിന് ശേഷമായിരിക്കും വിരാടില്‍ സഞ്ചരിയ്ക്കുക. മുംബൈ ആക്രമണത്തിനുശേഷം കോസ്റ്റ് ഗാര്‍ഡും നേവിയും വരുത്തിയ പരിഷ്‌കാരങ്ങളും രാഷ്ട്രപതി അവലോകം ചെയ്യും.

വിമാനവാഹിനിയില്‍ രാഷ്ട്രപതി ഒരു രാത്രി മുഴുവന്‍ ചെലവഴിക്കുമെന്നാണ് നാവികസേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

User Comments
സാക്ഷി 11 Dec 2009 02:36 pm
ആന ചെയ്യുന്ന പോലെ അണ്ണാന്‍ ശ്രമിക്കുന്നു!
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST