വാഷിങ്ടണ്‍: അമേരിക്കയില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് ഒബാമ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഹെഡ്‌ലിയെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന കാര്യം പരിഗണിക്കുമെന്ന, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിളളയുടെ പ്രസ്താവനയോട് പ്രതികരിക്കവെ അസിസ്‌ററന്റ് സെക്രട്ടറി പിജെ ക്രൗലിയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും അമേരിക്കയും തമ്മില്‍ കുററവാളികളെ കൈമാറുന്ന വിഷയത്തില്‍ കരാര്‍ നിലവിലുണ്ടെങ്കിലും തീവ്രവാദികളെ കൈമാറുന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് ക്രൗലി മാധ്യമങ്ങളോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഹെഡ്‌ലിയ്‌ക്കെതിരെ എഫ്ബിഐ ചിക്കാഗോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യചത്തില്‍ ഹെഡ്‌ലിയെയും കൂട്ടാളി തഹാവൂര്‍ റാണയെയും ഇന്ത്യയിലേക്ക് കൊണ്ടു വരാനുളള സാധ്യതകള്‍ മങ്ങുകയാണെന്ന് കണക്കാക്കപ്പെടുന്നു.
നേരത്തെ ഇരുവരെയും അമേരിക്കയിലെത്തി ചോദ്യം ചെയ്യാനുളള ഐബി ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും ലക്ഷ്യം കണ്ടിരുന്നില്ല. ഒരാഴ്ചയോളം ചിക്കാഗോയില്‍ തങ്ങിയെങ്കിലും ഇരുവരെയും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാനായി എഫ്ബിഐ തയാറായില്ല.