ചിക്കാഗോ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷടക്കമുള്ള വിഐപികള്‍ക്കെതിരേ ഭീഷണി സന്ദേശമയച്ച ഇന്ത്യന്‍ വിദ്യാര്‍ഥി വിക്രം ബുദ്ധിക്ക് ചിക്കാഗോ കോടതി 57 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ജയില്‍ മോചിതനായ ശേഷം വിക്രം ബുദ്ധി മൂന്നു വര്‍ഷം നിരീക്ഷണത്തിലായിരിക്കുമെന്ന് ഇന്ത്യാന കോടതി ജഡ്ജ് ജെയിംസ് മൂഡി ഉത്തരവില്‍ വ്യക്തമാക്കി.
2006ല്‍ ജോര്‍ജ് ബുഷ്, മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി, ഇരുവരുടെയും ഭാര്യമാര്‍ എന്നിവര്‍ക്കെതിരേ ഭീഷണി സന്ദേശമയച്ചതും യുഎസ് ആസ്ഥാനങ്ങളില്‍ ബോംബിടാന്‍ ആഹ്വാനം ചെയ്തതുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
ഐഐറ്റി പൂര്‍വവിദ്യാര്‍ഥിയായ മുപ്പത്തിയെട്ടുകാരനായ വിക്രം ബുദ്ധി ചിക്കാഗോയിലെ പര്‍ഡ്യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ 2006 ലാണ് അറസ്റ്റിലായത്. ഇയാളുടെ മോചനത്തിനായി മാതാപിതാക്കളും ഐഐടി പൂര്‍വ വിദ്യാര്‍ഥി സംഘടനയും നടത്തിയ ശ്രമം വിജയം കണ്ടിരുന്നില്ല.