അമേരിക്കയില്‍ ഇന്ത്യക്കാരന് മര്‍ദ്ദനം

ശനി, ഡിസംബര്‍ 19, 2009, 11:59 [IST]
US Flag
വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ ഇന്ത്യക്കാരനായ യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടു.

ബിരുദ വിദ്യാര്‍ത്ഥിയായ സിഖ് യുവാവിനാണ് പടിഞ്ഞാറന്‍ ടെക്‌സാസില്‍ വെച്ച് മര്‍ദ്ദനമേറ്റത്. വംശീയമായി അധിക്ഷേപിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

പഠനത്തിന് പുറമെ ഇയാള്‍ ഒരു ബേക്കറിയിലും ജോലി ചെയ്യുന്നുണ്ട്. ടെക്‌സാസിലുള്ള ബേക്കറിക്ക് വേണ്ടി പിസ വീടുകളില്‍ വിതരണം ചെയ്യുകയാണ് യുവാവ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പിസ വിതരണം ചെയ്യാന്‍ പോയപ്പോള്‍ നാല് പേര്‍ പണം നല്‍കാതെ പിസ കഴിയ്ക്കുകയും പണം നല്‍കാത്തതിനെ ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
  Read:  in English 
പിന്നീട് തൊട്ടടുത്തുള്ള നീന്തല്‍ക്കുളത്തിലേക്ക് തളളിയിടുകയും ചെയ്തു. യുവാവിന്‍റെ തലയിലും ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ലെന്ന് ടെക്‌സാസിലെ സിഖ് സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു.

എന്നാല്‍ വംശീയ അധിക്ഷേപമാണെന്ന് കരുതുന്നില്ലെന്നും ഒറ്റപ്പെട്ട, വ്യക്തിപരമായ സംഭവമാണ് ഉണ്ടായതെന്നുമാണ് പോലീസിന്റെ വാദം. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

User Comments
ബാബര്‍ 19 Dec 2009 07:56 pm
എന്നലെങ്ങിലും മന്‍മോഹന്‍സിംഗ് പാഠം പഠിച്ചാല്‍ മതിയായിരുന്നു. എവിടുന്ന്.... കഷ്ട്ടം.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST