Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടാങ്കര്‍ ദുരന്തം- മരണം ഏഴായി; 5 ലക്ഷം നഷ്ടപരിഹാരം

Published: Saturday, January 2, 2010, 9:27 [IST]

 3 More Succumbs To Burnt Toll Rises To 7
 

കരുനാഗപ്പള്ളി: പുത്തന്‍ തെരുവില്‍ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്ന് പേരാണ് വെള്ളിയാഴ്ച മരിച്ചത്. ചവറ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആലപ്പാട് ചെറിയഴീക്കല്‍ ആലുംമൂട്ടില്‍ സുനില്‍ കുമാര്‍, കരുനാഗപ്പളളി സ്വദേശിയായ സമദ് (44), നാസര്‍ (32) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്.

മൂവരും അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. കരുനാഗപ്പളളി മത്സ്യമാര്‍ക്കററിലെ കളക്ഷന്‍ ഏജന്റായ സമദ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് പൊള്ളലേറ്റത്. നൂറു ശതമാനം പൊളളലേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. നാസര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതിനിടെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം നല്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് അറിയിച്ചു. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കും. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഏറെറടുത്ത് ഓയില്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്കാന്‍ തയാറാകണം. എണ്ണ-പ്രകൃതിവാതക ടാങ്കറുകളുടെ സുരക്ഷിതമായ ഗതാഗതം ഓയില്‍ കമ്പനി അധികൃതര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter