തിരുവനന്തപുരം: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശനിയാഴ്ച തിരുവനന്തപുരത്തെത്തും. പ്രത്യേക വിമാനത്തില്‍ രാത്രി 9.15ന് എത്തുന്ന അദ്ദേഹം രാജ്ഭവനില്‍ താമസിയ്ക്കും.
ഞായറാഴ്ച രാവിലെ 10ന് കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിയ്ക്കും. രാജ്ഭവനിലെ ഉച്ചഭഷണത്തിനും വിശ്രമത്തിനും ശേഷം അദ്ദേഹം നാല് മണിയ്ക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ ജി മാധവന്‍ നായര്‍ക്ക് പനമ്പിള്ളി സ്മാരക പുരസ്‌കാരം സമ്മാനിക്കും. കെപിസിസിയാണ് ചടങ്ങ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.
ഗവ വിമന്‍സ് കോളജില്‍ 4.45ന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് ഫണ്ടിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. 5.45ന് പ്രധാനമന്ത്രി മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കര്‍ശന സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തി. നഗരത്തില്‍ ഞായറാഴ്ചവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.





























