കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഫിയ പാര്‍ട്ടി 5 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Super
Google Oneindia Malayalam News

Mumbai cops suspended for enjoying don's party
മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജന്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷ സത്ക്കാരത്തില്‍ പങ്കെടുത്ത മഹാരാഷ്ട്ര പൊലീസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മുംബൈ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശ് വാണി അടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ഛോട്ടാ രാജന്റെ അനുയായികള്‍ ചെമ്പൂരില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ എസിപി അടക്കമുള്ള പോലീസുകാര്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ദൃശ്യം അധോലോക സംഭവങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നയാള്‍ മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയതാണെന്ന് കരുതുന്നു. അധോലോക നായകന്‍മാര്‍ക്കൊപ്പം എസിപിയടക്കമുള്ള ഉദ്യോഗസ്ഥര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ മുംബൈ നഗരത്തെ ഞെട്ടിച്ചിരുന്നു.

ഛോട്ടാ രാജന്‍ സംഘത്തിലെ ചില നേതാക്കള്‍ ജയില്‍ മോചിതരായതിന്റെ ആഘോഷം കൂടിയായിരുന്നു ഡിസംബര്‍ 31ന് നടന്നത്. അടുത്തിടെ ജയില്‍ മോചിതനായ ഡികെ റാവുവായിരുന്നു പാര്‍ട്ടിയിലെ വിശിഷ്ട അതിഥി. രാജന്റെ വിശ്വസ്തന്‍മാരിലൊരാളായ പോള്‍സണ്‍ ജോസഫാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. വാണിയ്‌ക്കൊപ്പം മറ്റൊരു ഐ.പി.എസ് ഉദ്യോഗ്സ്ഥനും പാര്‍ട്ടിയിള്‍ പങ്കെടുത്തുവെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X