ബന്ദ്: ആന്ധ്ര പൂര്‍ണായും സ്തംഭിച്ചു

തിങ്കള്‍, ജനുവരി 4, 2010, 12:25 [IST]
Telangana
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം എത്രയും പെട്ടെന്ന് രൂപീകരിക്കണമന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഉള്‍പ്പെട്ട തെലുങ്കാന സംയുക്ത സമരസമിതി നടത്തുന്ന ബന്ദില്‍ ആന്ധ്രയിലെ ജനജീവിതം പൂര്‍ണായും സ്തംഭിച്ചു.

ആദ്യം തെലുങ്കാന മേഖലയിലാണ് ഡിസംബര്‍ 30ന് സമരസമിതി അനിശ്ചിതകാല ബന്ദിന് ആഹ്വാനം നല്‍കിയത്. ഇതിന് പിന്നാലെ അത് റായലസീമ, ആന്ധ്ര മേഖലകളില്‍ക്കൂടി വ്യാപിച്ചതോടെയാണ് സംസ്ഥാനം പൂര്‍ണമായും സ്തംഭിച്ചത്.

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനെതിരെയാണ് ആന്ധ്രയിലും റായലസീമയിലും ബന്ദ് ആചരിക്കുന്നത്. കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയുമാണ് ഈ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
  Read:  In English 
തെലുങ്കാന പ്രശ്‌ന പരിഹാരത്തിനായി ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം നടക്കാനിരിക്കെയാണ് തെലുങ്കാന വിരുദ്ധ മേഖലയില്‍ ബന്ദാചരണം നടക്കുന്നത്.

ഈ മേഖലയിലെ 13 ജില്ലകളിലും ബന്ദ് തീര്‍ത്തും പൂര്‍ണമാണ്. സര്‍ക്കാര്‍ ബസ്സുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. കടകളും, ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ബന്ദിനെത്തുടര്‍ന്ന് വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനങ്ങള്‍ക്ക് പൊലസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST