ബാംഗ്ലൂര്‍: ഓട്ടോക്കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പട്ടാപ്പകല്‍ യുവതിയെ അപമാനിച്ചു.
ബാംഗ്ലൂരില്‍ സിവി രാമന്‍ നഗറിലാണ് ശനിയാഴ്ച ഓട്ടോ ഡ്രൈവര്‍ 28കാരിയെ പീഡിപ്പിച്ചത്. പ്രമുഖ കമ്പനിയില്‍ സോഫ്റ്റ് വേര്‍ കണ്‍സള്‍ട്ടന്റാണ് യുവതി.
ഓട്ടോ ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക കൊടുക്കാന്‍ യുവതി തയ്യാറായില്ല.
തുടര്‍ന്ന് ഇയാള്‍ യുവതിയെ അസഭ്യം പറയുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മുടി പിടിച്ച് പറിയ്ക്കുകയും ചെയ്തു.
ഉപദ്രവിക്കുന്നതിനിടയില്‍ ഡ്രൈവര്‍ അശ്ലീലം പറഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഇവര്‍ ബയപ്പനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദാരിയെ കണ്ട് പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.
ബാംഗ്ലൂരില്‍ സിവി രാമന്‍ നഗറിലാണ് ശനിയാഴ്ച ഓട്ടോ ഡ്രൈവര്‍ 28കാരിയെ പീഡിപ്പിച്ചത്. പ്രമുഖ കമ്പനിയില്‍ സോഫ്റ്റ് വേര്‍ കണ്‍സള്‍ട്ടന്റാണ് യുവതി.
ഓട്ടോ ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക കൊടുക്കാന്‍ യുവതി തയ്യാറായില്ല.
തുടര്‍ന്ന് ഇയാള്‍ യുവതിയെ അസഭ്യം പറയുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മുടി പിടിച്ച് പറിയ്ക്കുകയും ചെയ്തു.
Read: In English
പൊതുജനമധ്യത്തിലായിരുന്നു സംഭവം നടന്നതെന്നും എന്നാല്‍ മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുയായിരുന്നുവെന്നും കണ്ടുനിന്നവരൊന്നും തന്റെ രക്ഷയ്‌ക്കെത്തിയില്ലെന്നും യുവതി പറയുന്നു. ഉപദ്രവിക്കുന്നതിനിടയില്‍ ഡ്രൈവര്‍ അശ്ലീലം പറഞ്ഞതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഇവര്‍ ബയപ്പനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇതിന് പുറമെ സിറ്റി പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദാരിയെ കണ്ട് പരാതി നല്‍കാനാണ് യുവതിയുടെ തീരുമാനം.