ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ വര്‍ധന

ചൊവ്വ, ജനുവരി 12, 2010, 11:50 [IST]
Infosys
മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്‌നോളജീസ് 1,582 കോടി രൂപ അറ്റാദായം നേടി.

2009ല്‍ ഇതേ കാലയളവിലേതിനെക്കാള്‍ 3.6 ശതമാനം കുറവാണെങ്കിലും തൊട്ടു മുന്‍ പാദവുമായി താരതമ്യം ചെയ്താല്‍ അറ്റാദായം 2.73 ശതമാനം ഉയര്‍ന്നിരിക്കുകയാണ്.
  Read:  In English 
കന്പനിയുടെ വരുമാനം 5,741 കോടി രൂപയാണ്, ഇത് തൊട്ടു മുന്‍ പാദത്തെക്കാള്‍ 2.8 ശതമാനം കൂടുതലാണ് ‍. ഇന്ത്യന്‍ ഐടി മേഖല സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അതിവേഗം കരകയറുന്നതിന്റെ സൂചനയാണിതെന്നാണ് മാര്‍ക്കറ്റ് വിലയിരുത്തല്‍.

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന് അമേരിക്കയും ധനകാര്യ സേവന മേഖലയും നേതൃത്വം നല്‍കുകയാണെന്നും ഐടി മേഖലയ്ക്കുള്ള പണം 2010ലും കൂടാന്‍ സാധ്യതയില്ലെന്നും ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി രാജ്യങ്ങള്‍ ഐടി ജോലികള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുമെന്നും ഇതിന്റെ ഗുണം ഇന്ത്യയിലെ ഐടി മേഖലയ്ക്കും ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST