മുംബൈ ആക്രമണം: റാണക്കെതിരെ കുറ്റം ചുമത്തി

വെള്ളി, ജനുവരി 15, 2010, 10:44 [IST]
ചിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന് സഹായങ്ങള്‍ നല്‍കിയതിന് തഹാവൂര്‍ ഹുസൈന്‍ റാണയ്‌ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതി കുറ്റം ചുമത്തി. ആക്രമണം ആസൂത്രണം ചെയ്തതിലും തീവ്രവാദികള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചതിലും റാണയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. നേരത്തെ ഇതേ കുറ്റങ്ങള്‍ ഡേവിഡ് ഹെഡ്‌ലിക്കെതിരെയും കോടതി ചുമത്തിയിരുന്നു.
  Read:  In English 
ഡെന്മാര്‍ക്കില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിനും നിരോധിക്കപ്പെട്ട ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കുറ്റവും റാണയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇരുവര്‍ക്കും പുറമെ പാകിസ്താന്‍ സേനയില്‍ നിന്നും വിരമിച്ച മേജര്‍ അബ്ദുര്‍ റഹ്മാന്‍ ഹാഷിം സയിദ്, അല്‍ ഖ്വയദ് ബന്ധമുളള തീവ്രവാദ സംഘടനയുടെ നേതാക്കളില്‍ ഒരാളായ പാക് വംശജന്‍ ഇല്യാസ് കശ്മീരി എന്നിവരെയും ഗൂഢാലോചന കേസില്‍ കൂട്ടുപ്രതികളായി ചേര്‍ത്തിട്ടുണ്ട്.

ഇരുവര്‍ക്കും ഒപ്പം ചേര്‍ന്നാണ് റാണ ഡെന്മാര്‍ക്ക് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തത്. മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കായിരുന്നു പദ്ധതി.
User Comments
siva 15 Jan 2010 12:29 pm
congradulations to america, India canot give punishment to these fellows. but you can give. Do not handover these fellows to india because then they will escape from here's law.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST