മൂന്നാംലിംഗക്കാര്‍ക്ക് സൗന്ദര്യമത്സരം

ബുധന്‍, ജനുവരി 20, 2010, 12:06 [IST]
 Transgender Beauty Contest
ബാംഗ്ലൂര്‍: രാജ്യത്ത് ഇതാദ്യമായി മൂന്നാംലിംഗക്കാര്‍ക്കായി (ഹിജഡകള്‍) സൗന്ദര്യ മത്സരം. ബാംഗ്ലൂരില്‍ തിങ്കളാഴ്ചയാണ് മത്സരം തുടങ്ങിയത്.

ബോളിവുഡ് താരങ്ങളായ സെലിന ജെയ്റ്റ്‌ലി, സീമ ബിശ്വാസ് എന്നിവരുടെ പിന്തുണയോടെ ലക്ഷ്മി നാരായണ്‍ ത്രിപാഡിയുടെ ട്വല്‍വ് നൂണ്‍ എന്റര്‍ടെയിന്‍മെന്റ്, ബിസിനസ് സ്ഥാപനമായ വികെയര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം നടക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ക്യൂന്‍ എന്നാണ് മത്സരത്തിന്റെ പേര്. മൂന്നാംലിംഗക്കാര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്‌ക്കെത്താനും അവരുടെ ജീവിതത്തിന് സഹായം നല്‍കാനും വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ലക്ഷ്മി നാരായണ്‍ ത്രിപാഡി പറഞ്ഞു.

ഈ മത്സരത്തില്‍ ആര്‍ക്കാണ് ഏറ്റവും സുന്ദരമായ ശരീരം ഉള്ളതെന്ന് കണ്ടെത്തുക മാത്രമല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അവരുടെ സ്വഭാവം വെളിപ്പെടുത്തുന്നതിനൊപ്പം മനുഷ്യരാണെന്ന് സ്വയം തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
  Read:  In English 
സമൂഹത്തില്‍ വല്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന കിന്നാര്‍ വിഭാഗത്തെ സമൂഹത്തിന് മുന്നിലെത്തിക്കുകയെന്ന ഒരു ദൗത്യം കൂടിയാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്- മൂന്നാംലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി പറഞ്ഞു.

ബാംഗ്ലൂരിലെപോലെതന്നെ ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഭോപ്പാല്‍, ഭുവനേശ്വര്‍, അഹ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാം പരിപാടി നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ബാംഗ്ലൂരിലെ ശിവാജി നഗറിലെ ഹോട്ടല്‍ ഇന്‍ഫാന്‍ട്രിയില്‍ വച്ച് നടന്ന ഓഡിഷനില്‍ നാല് മത്സരാര്‍ത്ഥികള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ സെമി ഫൈനല്‍ ഫെബ്രുവരി 6ന് മുംബൈയിലാണ് നടക്കുക.
User Comments
സനത് 09747068570 11 Jan 2011 04:19 pm
ഉഗ്രന്‍
santhu 11 Jan 2011 04:18 pm
നല്ല കാര്യം
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST