എക്സ്പ്ലോറര്‍ പാച്ച് പുറത്തിറക്കി

വെള്ളി, ജനുവരി 22, 2010, 14:40 [IST]
Microsoft
ന്യൂയോര്‍ക്ക് : ഗൂഗിള്‍ അക്കൗണ്ടുകള്‍ ചോര്‍ത്താനായി ഹാക്കര്‍മാര്‍ ഉപയോഗിച്ച സാങ്കേതിക പോരായ്മ തീര്‍ക്കാന്‍ ‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പുതിയ പാച്ച് മൈക്രോസോഫ്റ്റ് പുറത്തിറക്കി.

എംഎസ്10002 എന്ന പേരിലുള്ള പാച്ച് മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കഴിഞ്ഞ സെപ്തംബറില്‍തന്നെ ഈ പിഴവ് കണ്ടെത്തിയിരുന്നതായി മൈക്രോസോഫ്റ്റ് സമ്മതിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇതിനുള്ള പാച്ച് പുറത്തിറക്കുന്നത്.

ചൈനയില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കന്പനികളുടെയും ലക്ഷക്കണക്കിന് ഗൂഗിള്‍, ജിമെയില്‍ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നത് ഈ പിഴവ് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.

ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതിനെതുടര്‍ന്ന് ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ പ്രസ്താവിച്ചിരുന്നു.

ചൈനയിലെ സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ പിഴവുണ്ടാകുമെന്ന് കാണിച്ച് ജര്‍മ്മനിയിലെ സര്‍ക്കാര്‍ എക്സ്പ്ലോററിന് നിരോധനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്.
User Comments
Shibu Jacob 02 Feb 2010 03:03 pm
നല്ല ഇന്‍ഫര്‍മേഷന്‍. ലോകത്തില്‍ ഏറ്റവും അധികം യുസ് ചെയുന്ന ബ്രൌസര്‍ ആണ് Internet Explorer. ഇത്തരത്തിലുള്ള സെക്യൂരിറ്റി പായ്ക്ക് എല്ലാ IE usersinum ഗുണം ചെയും. Thanks oneIndia for the latest updates.
raja 31 Jan 2010 04:23 pm
poda
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST