ഷാരൂഖിനും മുകേഷിനുമെതിരെ ശിവസേന

ശനി, ജനുവരി 30, 2010, 9:39 [IST]
Sharukh Khan
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരത്തില്‍ പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരങ്ങളെയും ഉള്‍പ്പെടുത്തണമെന്ന ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്റെ പരാമര്‍ശത്തിനെതിരെ ശിവസേന രംഗത്തെത്തി.

പാകിസ്‌താനി കളിക്കാരെ വെച്ച്‌ ഷാരൂഖ്‌ ഖാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുകയാണെങ്കില്‍ കറാച്ചിയിലേക്കോ ഇസ്‌ലാമാബാദിലേക്കോ അദ്ദേഹത്തിന്‌ പോകേണ്ടിവരുമെന്ന്‌ സേനാ വക്താവ്‌ സഞ്‌ജയ്‌ റാവുത്‌ മുന്നറിയിപ്പ്‌ നല്‍കി.

ഷാരൂഖിനോടുള്ള പ്രതിഷേധസൂചകമായി അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'മൈ നെയിം ഈസ്‌ ഖാന്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ശിവസേന പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചു.

താനെയിലെ എറ്റേനിറ്റി മാളില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ തിയേറ്റര്‍ ഉടമയെ സേനാ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയിട്ടുണ്ട്.

ഷാരൂഖിന്റേതു വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സംസ്ഥാന ആഭ്യന്തര സഹമന്ത്രി രമേഷ് ബാഗ്വെ പറഞ്ഞു. ഷാരൂഖ് അഭ്യര്‍ഥിച്ചാല്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അറിയിച്ചു.
  Read:  In English 
ലണ്ടനില്‍ നടന്ന ഒരു ചടങ്ങില്‍ മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന് പറഞ്ഞ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയെയും ശിവസേന വിമര്‍ശിച്ചിട്ടുണ്ട്. അംബാനിക്കെതിരെ പാര്‍ട്ടി തലവന്‍ ബാല്‍ താക്കറെ തന്നെയാണു രംഗത്തെത്തിയത്.

മുംബൈയുടെ മേല്‍ കൂടുതല്‍ അധികാരം മറാത്തികള്‍ക്കാണെന്നും അംബാനിക്കു റിലയന്‍സിന്റെ മേല്‍ മാത്രമേ അധികാരമുള്ളൂ എന്നും പാര്‍ട്ടി മുഖപത്രമായ 'സാമ്നയിലെ ലേഖനത്തില്‍ താക്കറെ വ്യക്തമാക്കി.

മുംബൈയില്‍ ടാക്സി ലൈസന്‍സ് ലഭിക്കണമെങ്കില്‍ മറാത്തി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥയെ മുകേഷ് നിര്‍ഭാഗ്യകരം എന്നു വിശേഷിപ്പിച്ചിരുന്നു.

User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST