കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്‌ത്രേലിയ കുടിയേറ്റ നിയമം കര്‍ശനമാക്കി

  • By Lakshmi
Google Oneindia Malayalam News

Australia
മെല്‍ബണ്‍: ആസ്‌ത്രേലിയ കുടിയേറ്റ നിയമം കര്‍ശനമാക്കി. ചെറിയതും സാധാരണവുമായ പരിശീലന കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് ആസ്‌ത്രേലിയയില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്ന ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയമം തിരിച്ചടിയാകും.

ആസ്‌ത്രേലിയയില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഇരുപതിനായിരം വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷ പുതിയ നിയമപ്രകാരം റദ്ദാക്കും. ആസ്‌ത്രേലിയയില്‍ ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണുള്ളത്.

കേശാലങ്കാരം, പാചകം തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള വിദേശ വിദ്യാര്‍ഥികളുടെ വരവ് നിയന്ത്രിച്ച് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

അവിദഗ്ധ തൊഴില്‍കോഴ്‌സുകളിലൂടെ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസം തരപ്പെടുത്താമെന്ന് വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം നല്‍കുന്ന വിദ്യാഭ്യാസ ഇടനിലക്കാരെ നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.

ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത്തരം ഇടനിലക്കാരുടെ ഇരയായതിനെത്തുടര്‍ന്ന് അസ്‌ത്രേലിയന്‍ സര്‍ക്കാര്‍ അവിടത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കിയിരുന്നു.

ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ജനസംഖ്യയും ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങളും കുത്തനെ കൂടിയതാണ് പുതിയ നിയമത്തെപ്പറ്റി ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X