കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേകയെ തിങ്കളാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്.
അദ്ദേഹത്തെ പട്ടാളവിചാരണ നടത്തുമെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചു. രാത്രി വൈകി ഫൊന്‍സേകയുടെ ഓഫീസിലെത്തിയ മിലിട്ടറി പൊലീസ് ഒരു മര്യാദയും കാണിയ്ക്കാതെ അദ്ദേഹത്തെ എല്ലാവരുടെയും മുമ്പിലൂടെ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്ന് സഖ്യകക്ഷിയായ മുക്ലീം കോണ്‍ഗ്രസ് നേതാവ് റൗഫ് ഹക്കിം പറഞ്ഞു. ജനവരിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രാജപാക്‌സെക്കെതിരെ
മഹീന്ദ രാജപക്‌സെയ്ക്കതിരെ നാലുലക്ഷം വോട്ടുകള്‍ക്ക് തോറ്റ ഫൊന്‍സേകയുടെ അറസ്റ്റ് അപ്രതീക്ഷിതമായിരുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫൊന്‍സേകയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മാധ്യമവിഭാഗം സെക്രട്ടറിയായ സെനക ഡിസില്‍വയും അറസ്റ്റിലായിട്ടുണ്ട്. രാജപക്‌സെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് ഫൊന്‍സെകയെ പട്ടാളവിചാരണ നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.