സിഖുകാരുടെ തലയറുത്ത് ഗുരുദ്വാരയിലേക്ക് അയച്ചു

തിങ്കള്‍, ഫെബ്രുവരി 22, 2010, 10:40 [IST]
Pak Taliban behead two Sikhs
പെഷവാര്‍: ഒരു മാസം മുമ്പ് പാക് താലിബന്‍ തട്ടിക്കൊണ്ടു പോയ രണ്ട് സിഖുക്കാരുടെ തലകള്‍ അറുത്തെടുത്ത് പെഷവാറിലെ ഗുരുദ്വാരയിലേക്ക് അയച്ചുകൊടുത്തു.

ജനുവരി 19നാണ് പാക്കിസ്ഥാനിലെ താലിബാന്‍ ശക്തികേന്ദ്രമായ വടക്ക് പടിഞ്ഞാറന്‍ പ്രവശ്യയില്‍ നിന്ന് കൊല്ലപ്പെട്ട ജസ്പാല്‍ സിങ്്, മഹല്‍ സിങ എന്നിവരുള്‍പ്പെടെ ആറ് പേരെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.
  Read:  In English 
ജസ്പാല്‍ സിങിന്റെ മൃതദേഹം പെഷവാറിനടുത്ത് ഖൈബറിലും മഹല്‍ സിങിന്റേത് ഒറോക്‌സായിയിലുമാണ് കണെ്ടത്തിയത്. പെഷവാറിലെ ഭായി ജോഗാസിംഗ് ഗുരുദ്വാരയിലേക്കാണ് തലകള്‍ അയച്ചുകൊടുത്തത്.

ഇവരുടെ മോചനത്തിന് താലിബാന്‍ മൂന്നു കോടി മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരുന്നു. ഭീകരര്‍ നല്‍കിയ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ വധിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഒറോക്‌സായിയില്‍ ഒട്ടേറേ സിക്ക് കുടുംബങ്ങള്‍ അധിവസിയ്ക്കുന്നുണ്ട്.
User Comments
മതപണ്ഡിതന്‍ 02 Oct 2010 10:40 am
കാഫിരുങ്ങളെ കൂട്ടക്കൊല ചെയ്യാം .ഖുറാനില്‍ പറഞ്ഞിട്ടുണ്ട്
ഇത് ചെയ്തത് കൊണ്ക്രെസ്സുകാര്‍ 23 Feb 2010 07:38 am
ഇന്ദിര ഗാന്ധിയുടെ മരണത്തില്‍ ആയിരക്കണക്കിന് സിക്കുകാരെ കൂട്ടക്കൊല ചെയ്ത കൊണ്ക്രെസ്സുകാരുടെ മക്കളോ മരുമക്കളോ ആയിരിക്കും ഇത് ചെയ്തതും. പാകിസ്ഥാനിലാവുമ്പോള്‍ ഇന്ത്യന്‍ പ്രതിപക്ഷത്തെ പേടിക്കണ്ടല്ലോ.
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST