Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബജറ്റ് സമ്മേളനം തുടങ്ങി

Posted by:
Published: Monday, February 22, 2010, 12:18 [IST]

 Parliament Budget Session Begins
 

ദില്ലി: രാഷ്ട്രപതി പ്രതിഭാ പാട്ടിലീന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും പൊതുവിപണിയില്‍ ആവശ്യത്തിന് അരിയും ഗോതമ്പും എത്തിക്കുമെന്നും രാഷ്ട്രപതി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ രാജ്യം സുസജ്ജമാണ്. മാവോവാദികള്‍ ആക്രമണം ഉപയോഗിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാവണം. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്- രാഷ്ട്രപതി അറിയിച്ചു.

ബജറ്റ് സമ്മേളനത്തിന്റെ നടത്തിപ്പിന് തടസ്സമുണ്ടാക്കരുതെന്നും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.

വിലക്കയറ്റം ആദ്യദിനം തന്നെ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തെലുങ്കാന പ്രശ്‌നം, മാവോവാദി ആക്രമണം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ബിടി വഴുതന, തീവ്രവാദി ആക്രമണം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ബജറ്റിന് പുറമെ സഭയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും.

ബുധനാഴ്ചയാണ് മമതാ ബാനര്‍ജി റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച പ്രണബ് മുഖര്‍ജി പൊതുബജറ്റും അവതരിപ്പിക്കും.

25നാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുക. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 12ന് അവസാനിക്കും. ഏപ്രില്‍ 16ന് തുടങ്ങുന്ന രണ്ടാംഘട്ടം മെയ് ഏഴിനാണ് അവസാനിക്കുക.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter