റെയില്‍വേ ബജറ്റ്- 2010: ഒറ്റനോട്ടത്തില്‍

ബുധന്‍, ഫെബ്രുവരി 24, 2010, 11:23 [IST]
കേരളത്തിന് പുതിയ തീവണ്ടികള്‍

കോഴിക്കോട്-തിരുവനന്തപുരം റൂട്ടില്‍ ജനശതാബ്ദി

പുനെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് തീവണ്ടി ഓടിയ്ക്കും

കന്യാകുമാരി-ഭോപ്പാല്‍ പുതിയ തവണ്ടി- തിരുവനന്തപുരം വഴി

മുംബൈ-എറണാകുളം പുതിയ തുരന്തോ

നിലന്പൂര്‍-ഷൊര്‍ണൂര്‍, കോഴിക്കോട്-കണ്ണൂര്‍ പാതയില്‍ പാസഞ്ചര്‍ തീവണ്ടികള്‍

01: 51 PM

93 സ്റ്റേഷനുകള്‍ ആധുനിക വല്‍ക്കരിയ്ക്കും

കാസര്‍കോട്, ബേപ്പൂര്‍, തലശേരി തുറമുഖങ്ങളിലേക്കു റെയില്‍ കണക്ടിവിറ്റി.

തിരുനെല്‍വേലി- പാലക്കാട്, കൊല്ലം- തെങ്കാശി പാതകളുടെ ഗേജ് മാറ്റത്തിന് തുക വകയിരുത്തി.

എറണാകുളം -കുമ്പളം പാത ഇരട്ടിപ്പിക്കും.

01: 41PM

പുതിയ പാതകള്‍ക്കായി 4411 കോടി

പുതിയ പാതകള്‍ക്കായി 4411 കോടി വകയിരുത്തി

ദിണ്ഡിഗല്‍-പാലക്കാട് പാത ബ്രോഡ് ഗേജാക്കും

വനിതാ റെയില്‍വെ ജീവനക്കാര്‍ക്ക് 8000 ഹോസ്റ്റലുകള്‍

ഇന്ത്യ - ബംഗദേശ് പുതിയ ട്രെയിനിന് അനുമതി തേടും

01: 37PM

കേരളത്തില്‍ പുതിയ പാതകള്‍ക്ക് സര്‍വ്വേ

കോഴിക്കോട് - അങ്ങാടിപ്പുറം പുതിയ പാതയ്ക്കു സര്‍വേ.

ചെങ്ങന്നൂര്‍ -അടൂര്‍- തിരുവനന്തപുരം പുതിയ പാതയ്ക്കു സര്‍വേ.

നാഷണല്‍ ഹൈസ്പീഡ് റെയില്‍ അതോറിറ്റി സ്ഥാപിയ്ക്കും.

01 : 25 PM

പുനലൂര്‍- തിരുവനന്തപുരം പുതിയ പാത

തലശേരി - മൈസൂര്‍ പാതയ്ക്കായി സര്‍വേ നടത്തും.

101 പുതിയ റെയില്‍വെ ആസ്​പത്രികള്‍ സ്ഥാപിയ്ക്കും.

50,000 രൂപയില്‍ താഴെ വരുമാനമുള്ള സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കും യാത്രാഇളവ്.

പിന്നാക്കക്കാര്‍ക്കും സ്ത്രീകള്‍ക്കും റെയില്‍പരീക്ഷയ്ക്ക് ഫീസില്ല.

21 ട്രെയിനുകളുടെ സര്‍വീസ് നീട്ടി.

01: 18 PM

ഭാക്ഷ്യധാന്യങ്ങളുടെ കടത്തുകൂലിയില്‍ ഇളവ്

മണ്ണെണ്ണ, ഭക്ഷ്യധാന്യം എന്നിവയുടെ കടത്തുകൂലി കുറച്ചു.

മധുര- കോട്ടയം പാതയ്ക്കായി സര്‍വേ തുടങ്ങും.

ഡിണ്ടിഗല്‍- കുമളി പുതിയ റയില്‍വേ ലൈന്‍.

01: 14PM

സ്ലീപ്പര്‍ ക്ലാസുകള്‍ 10രൂപ സര്‍വ്വീസ് ചാര്‍ജ് കുറച്ചു

യാത്രാക്കാരുടെ സുരക്ഷ, സൗകര്യം എന്നിവയ്ക്കായി 1302 കോടി

ഈ സാന്പത്തിക വര്‍ഷത്തേക്ക് 6490കോടി വകയിരുത്തി

14,500 കോടി രൂപ പെന്‍ഷന്‍ ഫണ്ടിനായി വകയിരുത്തി

01: 09 PM

16 റൂട്ടുകളില്‍ ടൂറിസ്റ്റ് തീവണ്ടികള്‍

റെയില്‍വേ പദ്ധതികളുടെ ഭാഗമായി ഭൂമി നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് തൊഴല്‍ നല്‍കും.

10 തുരന്തോ തീവണ്ടികള്‍ കൂടി ഓടിയ്ക്കും

1:03 PM

കേരളത്തെ വീണ്ടും തഴഞ്ഞു

ദക്ഷിണ ചരക്ക് ഇടനാഴിയില്‍ കേരളമില്ല

കാലാവസ്ഥാ വ്യാതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ 6 ബില്യണ്‍ സിഎഫ്എല്‍ വിതരണം ചെയ്യും.

കാര്‍ഷികവിളകള്‍ കൊണ്ടുപോകാനായി റഫ്രിഡ്ജറേറ്റര്‍ സൗകര്യമുള്ള കോച്ചുകള്‍ നിര്‍മ്മിയ്ക്കും.

2010-2011 കാലഘട്ടത്തില്‍ 54 പുതിയ തീവണ്ടികള്‍.

എസി ക്ലാസുകളില്‍ 20 രൂപ സര്‍വ്വീസ് ചാര്‍ജ് കുറച്ചു.

12: 59 PM

ബംഗാളിന് ഡീസല്‍ പ്ലാന്റ്

ഭൂമി ലഭ്യമാണെങ്കില്‍ ബംഗാളില്‍ ഡീസല്‍ പ്ലാന്റ് സ്ഥാപിയ്ക്കും.

ഖോരഖ് പൂര്‍ ഐഐടിയില്‍ റെയില്‍വേ റിസര്‍ച്ച് സെന്റ്‍ സ്ഥാപിയ്ക്കും.

12: 55 PM

5 പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിയ്ക്കും

റെയില്‍വേയ്ക്കായി ഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല.

മുംബൈയ്ക്ക് 101 സബര്‍ബന്‍ തീവണ്ടികള്‍.

93 വിവിധോദ്യോശ്യ സമുച്ഛയങ്ങള്‍ സ്ഥാപിയ്ക്കും.

ഹൗറയില്‍ രവീന്ദ്രനാഥ ടാഗോര്‍ മ്യൂസിയം

ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ ഉടന്‍ ഓടിത്തുടങ്ങും.

റായ് ബറേലി കോച്ച് ഫാക്ടറിയുടെ ജോലി ഒരു വര്‍ഷത്തിനുള്ളില്‍ തുടങ്ങും.

12: 52 PM

ജില്ലാ ആസ്ഥാനങ്ങളില്‍ ടിക്കറ്റ് സെന്ററുകള്‍

യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ഈ വര്‍ഷം 1302 കോടി രൂപ അനുവദിയ്ക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ ടിക്കറ്റ് സെന്ററുകള്‍ സ്ഥാപിയ്ക്കും.

വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് ഊന്നല്‍.

12: 48PM

പാലക്കാട് കോച്ച് ഫാക്ടറി ഈ വര്‍ഷം തന്നെ

വനിതാ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും.

കൂടുതല്‍ കായികതാരങ്ങള്‍ക്ക് ജോലി നല്‍കും.

10 വര്‍ഷത്തിനുള്ളില്‍ എല്ലം റെയില്‍ വേ ജീവനക്കാര്‍ക്കും വീട്.

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് പ്രത്യേക തീവണ്ടികള്‍ ഓടിയ്ക്കും.

5 വര്‍ഷത്തിനുള്ളില്‍ എല്ലാ ലെവല്‍ ക്രോസുകളിലും കാവല്‍ ഏര്‍പ്പെടുത്തും.

12: 44 PM

ചരക്കുകൂലിയില്‍ വ്യത്യാസമില്ല

5 സ്പോര്‍ട്സ് അക്കാദമികള്‍ റെയില്‍വേയുടെ കീഴില്‍ സ്ഥാപിയ്ക്കും.

റെയില്‍വേയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ ഉപയോഗിക്കും.

14ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതി.

വനിതാ ജീവനക്കാരുടെ കുട്ടികള്‍ക്കായി ടേക് കെയര്‍ എന്ന പ്രത്യേക പദ്ധതി.


12: 40PM

പഞ്ചായത്തുകള്‍ വഴി ടിക്കറ്റ് വിതരണം

റെയില്‍വേ ഹെഡ് ക്വാട്ടേഴ്സുകളിലൂടെയും പഞ്ചായത്ത് ഓഫീസുകളിലൂടെയും ടിക്കറ്റുകള്‍ വിതരം ചെയ്യും.

ഇ-ടിക്കറ്റിങ്ങ് വിതരണത്തിനായി സഞ്ചരിക്കുന്ന വാനുകള്‍. ഇവയുടെ സേവനം ആശുപത്രികളിലും സര്‍വ്വകലാശാലകളിലും ലഭ്യമാക്കും.

12: 35 PM

റെയില്‍വേ പരീക്ഷ പ്രാദേശിക ഭാഷയില്‍

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ റെയില്‍വേ പരീക്ഷകള്‍ക്ക്‌ ഫീസ്‌ ഒഴിവാക്കി. റെയില്‍വേ പരീക്ഷകള്‍ പ്രദേശിക ഭാഷയിലും എഴുതാം.
12: 31 PM

വിഷന്‍ 2010 കൊണ്ടുവരും.
പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തും. റെയില്‍വേ വികസനത്തിനായി വിഷന്‍ 2010 കൊണ്ടുവരും.

പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ 100 ദിന കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചു.

12: 28 PM

6 ബോട്ലിങ് പ്ലാന്റുകള്‍ സ്ഥാപിയ്ക്കും

കുറഞ്ഞ ചെലവില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരം ഉള്‍പ്പെടെ 6 സ്റ്റേഷനുകളില്‍ ബോട്ലിങ് പ്ലാന്റുകള്‍ സ്ഥാപിയ്ക്കും.

തീവണ്ടികളിലെ എല്ലാ അവശ്യ സൗകര്യങ്ങളും വര്‍ധിപ്പിയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.

യാത്രക്കാരുടെ സുരക്ഷ എന്നും വെല്ലെവിളിയാണ് എന്നാല്‍ ഇതിനായി മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

12 : 27 PM

ശുചിത്വ പരിപാലനത്തിന് പ്രാധാന്യം

ശുചിത്വ പരിപാലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.

പ്രമുഖ സ്റ്റേഷനുകളിലെല്ലാം മോഡേണ്‍ ട്രോളി സൗകര്യം ഏര്‍പ്പെടുത്തും.

കുടിവെള്ളം കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

സ്വകാര്യ നിക്ഷേപം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 100 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.

12: 22 PM


7മാസത്തിനുള്ളില്‍ 117 പുതിയ തീവണ്ടികള്‍

സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കും.

7 മാസത്തിനുള്ളില്‍ 117 പുതിയ തീവണ്ടികള്‍ ഫ്ലാഗ് ഓഫ് ചെയ്യും.

ഒരു വര്‍ഷത്തിനുള്ളില്‍ 1000 കിലോമീറ്റര്‍ പാത നിര്‍മ്മിയ്ക്കും.

നിര്‍ദ്ദേശങ്ങള്‍ 100 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കും

12: 17 PM


റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കില്ല
റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് വ്യക്തമാക്കിയ മമത പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ കാലമാണിതെന്ന് അഭിപ്രായപ്പെട്ടു,

ബിസിനസ് സംരംഭകര്‍ റെയില്‍വേയുമായി കൈകോര്‍ക്കണമെന്നും ഇത് റെയില്‍വേയുടെ സമഗ്രവികസനത്തിന് സഹായകമാകുമെന്നും അവര്‍ പറഞ്ഞു.
12:15 PM

സാമൂഹിക ഉത്തരവാദിത്തത്തിന് ഊന്നല്‍
റെയില്‍ വേയുടെ നടത്തിപ്പില്‍ സാമൂഹിക ഉത്തരവാദിത്തത്തിന് പ്രാമുഖ്യം നല്‍കുമെന്ന് മമത.
12: 11 PM

റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി

ദില്ലി: കേന്ദ്ര റയില്‍മന്ത്രി മമതാ ബാനര്‍ജി 2010-11വര്‍ഷത്തേയ്ക്കുള്ള റെയില്‍വേ ബജറ്റ് അവതരിപ്പിയ്ക്കുന്നു.
12:00 PM


ബഹളം: ലോക്സഭ നിര്‍ത്തിവച്ചു
വിലക്കയറ്റം സംബന്ധിച്ച പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്സഭ 12മണിവരെ നിര്‍ത്തിവച്ചു.
11:52 AM

സാധാരണക്കാര്‍ക്കുള്ള ബജറ്റ്: മമത
റെയില്‍വേ ബജറ്റ് സാധാരണക്കാര്‍ക്കുള്ള ബജറ്റാണെന്ന്‌ കേന്ദ്ര റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി. ബജറ്റ്‌ അവതരണത്തിനായി പാര്‍ലമെന്റിലേക്ക്‌ പുറപ്പെടും മുന്‍പ്‌ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അവര്‍.
11:46


ബജറ്റില്‍ ശുഭ പ്രതീക്ഷ: അഹമ്മദ്


ദില്ലി : റെയില്‍വേ ബജറ്റില്‍ സംസ്‌ഥാനത്തിനുള്ള വിഹിതം സംബന്ധിച്ച്‌ ശുഭ പ്രതീക്ഷയാണുള്ളതെന്ന്‌ കേന്ദ്ര റെയില്‍ സഹമന്ത്രി ഇ. അഹമ്മദ്‌.

കഴിഞ്ഞവര്‍ഷം ലഭിച്ചതിനും മെച്ചപ്പെട്ട വിഹിതം ഈ വര്‍ഷം ലഭിക്കുമെന്ന്‌ കരുതുന്നു. ബജറ്റിലുള്ള കാര്യത്തെ കുറിച്ച്‌ കൂടുതല്‍ പറയാന്‍ കഴിയില്ല- അഹമ്മദ് വ്യക്തമാക്കി.

മമതാ ബാനര്‍ജിയും ഇ.അഹമ്മദും തമ്മില്‍ കണ്ടാല്‍ മിണ്ടാന്‍ പറ്റാത്ത അവസ്‌ഥയിലാണെന്ന്‌ ഒ.രാജഗോപാല്‍ പറഞ്ഞതിനേ കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍' ഒ.രാജപോഗാല്‍ അങ്ങിനെ പറഞ്ഞോയെന്ന്‌ ചോദിച്ച് അത്ഭൂതം പ്രകടിപ്പിച്ച അദ്ദേഹം അതിനോട്‌ പ്രതികരിക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കി
11: 45 AM

റെയില്‍വേ ബജറ്റ്: പ്രതീക്ഷയോടെ കേരളം
ദില്ലി: രണ്ടാം യുപിഎ. സര്‍ക്കാറിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ബുധനാഴ്ച കേന്ദ്രറെയില്‍വേ മന്ത്രി മമതാ ബാനര്‍ജി ലോക്‌സഭയില്‍ അവതരിപ്പിക്കും. യാത്രക്കൂലി കൂട്ടാതിരിക്കുക എന്ന പതിവ് യുപിഎ നയം ഇത്തവണത്തെ ബജറ്റിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത് .
  Read:  In English 
കുറഞ്ഞ ക്ലാസുകളിലെങ്കിലും യാത്രക്കൂലി കൂട്ടില്ല എന്ന സൂചനകള്‍ റെയില്‍വേവൃത്തങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധികള്‍ക്കിടയിലെ ഈ ബജറ്റ് വര്‍ഷങ്ങളായുള്ള ജനപ്രിയ ബജറ്റുകള്‍ക്ക് അന്ത്യമാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.' ഇന്ത്യയുടെ കരുത്തായ സാധാരണക്കാര്‍ക്കാണ് ഈ ബജറ്റ് സമര്‍പ്പിക്കുന്നതെന്ന് മമതാ ബാനര്‍ജി വെളിപ്പെടുത്തിയിട്ടുമുണ്ട്.

തുടര്‍ച്ചയായ നിവേദനങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം എന്തു ലഭിക്കുമെന്നതാണ് കേരളത്തിന്റെ ഉത്കണ്ഠ. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പണം ലഭിക്കുന്നതുമുതല്‍ കഴിഞ്ഞബജറ്റിലെ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതു വരെയുള്ളത് കേരളത്തിലെ പ്രതീക്ഷകളാണ്.

ബംഗാളില്‍ അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ബജറ്റില്‍ വലിയ പരിഗണനയുണ്ടാകുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബംഗാളിന് കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിയ്ക്കാം.
11:30 AM

User Comments
naran 02 Mar 2010 02:03 pm
necessary action may please be taken to utilise idling time of the amrutha exp. at palakkad by extending the same to Kozhikode
കേരള റെയില്‍വേ സോണ്‍ സൂണ്‍ 24 Feb 2010 06:15 pm
നമ്മുക്ക് വേണ്ടിയത് റെയില്‍ വായ്‌ സോണ്‍ ആണ്.അതിനു വേണ്ടി ഏഷ്യാനെറ്റ്‌ , മനോരമ കുടാതെ എല്ലാ ചാനല്‍ പരിപാടികളും ഇന്ന് ചര്‍ച്ച ചെയ്താല്‍ അത് കിട്ടില്ല പിന്നെ. സോണ്‍ വേണം ഇല്ലെങ്കില്‍ ബജറ്റ് പാസ്സാക്കാന്‍ പാടില്ല എന്ന് പറയണം. കിട്ടിയതിനു താങ്ക്സ് പക്ഷെ കേരള റെയില്‍വേ സോണ്‍ സൂണ്‍
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST