തൃശൂര്‍ : നടന്‍ തിലകനും സൂപ്പര്‍ താരങ്ങളും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെടാന്‍ എത്തിയപ്പോള്‍ സുകുമാര്‍ അഴീക്കോടിന് സിനിമയില്‍ എന്താണ് കാര്യമെന്നായിരുന്നു പലരുടെയും ചോദ്യം.
ചലച്ചിത്രലോകത്തെ മെയ്ക്കപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ പൊരുളറിയാതെ അദ്ദേഹം പലതും പറയുകയും ചെയ്തു. ഇതുകേട്ടവരെല്ലാം പറഞ്ഞത് സിനിമാ ലോകം അദ്ദേഹത്തിന് പരിചിതമല്ലാത്തതുകൊണ്ടാണിങ്ങനെ പറയുന്നതെന്നായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചലച്ചിത്രലോകത്തെ ശരിയ്ക്കുമൊന്നു പരിചയപ്പെടാന്‍ അഴീക്കോടിന് ഇതാ അവസരമൊത്തുവന്നിരിക്കുന്നു. അഴീക്കോടിനെ നായകനാക്കി പടം പിടിക്കാമെന്ന് സംവിധായകന്‍ അമ്പിളി പ്രഖ്യാപിച്ചു.
വീണപൂവ്, സമുദായം, ഗാനമേള തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അമ്പിളി, തനിക്ക് അഴീക്കോട് അദ്ദേഹത്തിന്റെ ഡേറ്റ് തന്നാല്‍ മാത്രം മതി ബാക്കി എല്ലാ കാര്യങ്ങളും ഓകെയാണെന്നാണ് അമ്പിളി പറഞ്ഞിരിക്കുന്നത്.
തൃശൂര്‍ നാട്യഗൃഹ തിലകനെ അനുകൂലിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അഴീക്കോടിനെ നായകനാക്കി ചിത്രമൊരുക്കാന്‍ താന്‍ തയ്യാറാണെന്ന് അമ്പിളി പറഞ്ഞത്. ഇക്കാര്യത്തില്‍ അഴീക്കോട് ഇതേവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം ഈ ഓഫര്‍ സ്വീകരിക്കില്ലെന്ന് പറയാനും കഴിയില്ല.
മോഹന്‍ലാലിന്റെ മേയ്ക്ക്അപ്പിനെയും വിഗിനെയും കുറ്റം പറഞ്ഞ അഴീക്കോട് നായകനായാല്‍ ജനം എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ഇതൊരു നല്ലവഴിയായിരിക്കും. മാത്രവുമല്ല രാമനാമം ജപിച്ച് ഒരിടത്തിരിക്കാന്‍ നിര്‍ദ്ദേശിച്ച നടന്‍ ഇന്നസെന്റിന് ഇതിലൂടെ ഒരു മറുപടി കൊടുക്കാനും കഴിയും.
എന്തായാലും തിലകന്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിനായി മുന്നോട്ടുവന്ന മമ്മുട്ടിയ്ക്ക് നല്ലകുട്ടി ലേബല്‍ നല്‍കി വാദപ്രതിവാദത്തിന് താല്‍ക്കാലിക വിരാമമിട്ട അഴീക്കോട് അഭ്രപാളിയിലെത്തി പ്രസംഗവേദിയിലേതുപോലെ സൂപ്പര്‍താരങ്ങളെ വെല്ലുന്ന പ്രകടനം നടത്തുമോയെന്ന് കണ്ടുതന്നെ അറിയണം.