Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലാവലിന്‍ പിണറായിയുടെ ഹര്‍ജി പരിഗണിക്കുന്നു

Posted by:
Published: Tuesday, March 9, 2010, 9:25 [IST]

 Sc Consider Pinarayi Lavalin Plea
 

ദില്ലി: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിയ്ക്കും. ജസ്റ്റിസുമാരായ ആര്‍വി രവീന്ദ്രന്‍, ആര്‍എം ലോധ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

എതിര്‍കക്ഷികളായ സിബിഐയും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെടെ എല്ലാവരും കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തലില്‍ വാദം തുടങ്ങുന്ന കാര്യം കോടതി ചൊവ്വാഴ്ച തീരുമാനിച്ചേക്കും.

കേസില്‍ ഗവര്‍ണറെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കം.

പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് പിണറായി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs