ബാംഗ്ലൂര്‍ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ വെടിവെപ്പ്

ചൊവ്വ, മാര്‍ച്ച്‌ 16, 2010, 10:03 [IST]
Two men shoot at ISRO guards in Bangalore, flee
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഐഎസ്ആര്‍ഓയുടെ ബ്യാലാലുര്‍ സെന്ററിന് സമീപം വെടിവെയ്പ്. തോക്കുധാരികളായ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഐഎസ്ആര്‍ഒ കേന്ദ്രത്തിന് സമീപം സംശയാസ്പദമായ നിലയില്‍ ബൈക്കില്‍ ചുറ്റിത്തിരിയുന്ന രണ്ട് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഭീകരാക്രമണമല്ല ഇവിടെ നടന്നതെന്നും യാതൊരു വിധത്തിലുള്ള സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വെടിവെയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ല. സമീപവാസികളോട് ജാഗ്രത പാലിയ്ക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കി.

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ ഒന്നിനെ നിയന്ത്രിച്ചിരുന്നത് ബാംഗ്ലൂരിലെ ബ്യാലാലുര്‍ കേന്ദ്രത്തില്‍ നിന്നായിരുന്നു. മറ്റനേകം ബഹിരാകാശ പര്യവേഷണങ്ങളും ഇവിടെ നടക്കുന്നുണ്ട്.
User Comments
സ്വാമി 16 Mar 2010 08:13 pm
ആ വെടി രണ്ജിതയല്ല. അവള്‍ ഇവിടെ പൂജയിലാണ്‍
[ പ്രതികരണം എഴുതൂ ]
IPL, Wankhede Stadium, Mumbai
Kolkata Knight Riders won by 32 runs
1st Test , Lord's Cricket Ground, St John's Wood
Match starts at 03:30 pm IST  
IPL, Himachal Pradesh Cricket Association Stadium, Dharmasala
Match starts at 04:00 pm IST