കാമുകനെ കൊന്ന് തിന്നാന്‍ പദ്ധതിയിട്ടെന്ന് കാമുകി

തിങ്കള്‍, മാര്‍ച്ച്‌ 22, 2010, 14:18 [IST]
Australia
മെല്‍ബണ്‍: കാമുകനെ കൊന്ന്, മൃതദേഹം ഭക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ആസ്‌ത്രേലിയക്കാരിയ സമ്മതിച്ചു.

ടാമി മിലന്‍ എന്ന യുവതിയാണ് കാമുകനായ ഡേവിഡിനെ വോഗണനെ കൊലപ്പെടുത്തിയെന്നും ഭക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും സമ്മതിച്ചിരിക്കുന്നത്.

കൊലനടത്തിയശേഷം ടാമി മറ്റൊരു സുഹൃത്തിന് കാമുകന്റെ ശരീരം വളരെ രുചികരമാണെന്നും കഴിയ്ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കൂടെച്ചേരാമെന്നും കാണിച്ച് എസ്എംഎസ് അയയ്ക്കുകയായിരുന്നു.

പതിനാറുതവണ കഴുത്തിലും ആറുതവണ നെഞ്ചിലും നാലു തവണ അടിവയറ്റിലും കുത്തിയാണ് ടാമി ഡേവിഡിനെ കൊലപ്പെടുത്തിയതത്രേ.

2008 ഡിസംബര്‍ 25നാണ് ഡേവിഡിലെ ടാമി സ്വന്തം അപ്പാര്‍ട്‌മെന്റില്‍ വച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ മൂന്നുമാസത്തെ ബന്ധം മാത്രമാണുണ്ടായിരുന്നത്. കോടതിയിലാ്ണ് ഇരുപത്തിയൊന്‍പതുകാരിയായ ടാമി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
  Read:  In English 
2002ല്‍ ഇവര്‍ ക്‌സിസോഫ്രീനിയ എന്ന മനോരോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നവാദത്തിന്മേല്‍ ഇവര്‍ക്കുള്ള ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ ഇടയുണ്ട്. ചികിത്സ തേടിയിരുന്നുവെന്നകാര്യം ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കാമുകന്റെ ശരീരം രുചികരമാണെന്ന് പറഞ്ഞാണ് അത് ഭക്ഷിക്കാനായി ടാമി സുഹൃത്തിനെ ക്ഷണിച്ചത്. കൂടാതെ മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനും ഇവര്‍ ഇതേ സുഹൃത്തിനോട് സഹായം തേടിയിരുന്നു.

ടാമിയുടെ സന്ദേശങ്ങള്‍ കണ്ട് ഭയന്ന ഈ സുഹൃത്ത് അവരുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മകളെത്തേടിയെത്തിയപ്പോഴാണ് ഡേവിഡ് മരിച്ചുകിടക്കുന്നതായി കണ്ടത്.
User Comments
yuvathi 26 May 2010 05:37 am
premikkunnathinumunpe ithellaam arinjuvakkande.engil aavashyamillaathe oru jeevan pokillaayirunnu.
ഫാറൂക്ക് 23 Mar 2010 10:00 am
യഥാര്‍ത്ഥ ദൈവ വിശ്വാസം ഇല്ലാത്ത നാടുകളില്‍ ഇതെല്ലം സര്‍വ സാധാരണം
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs