Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കോണ്‍ഗ്രസ് ചിരഞ്ജീവിയുമായി സഖ്യത്തിന്

Published: Saturday, May 29, 2010, 14:35 [IST]

 Chiranjeevi To Join Hands With Congress
 

ഹൈദരാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നു പ്രജാരാജ്യം നേതാവ് ചിരഞ്ജീവി. ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്നും ചിരഞ്ജീവി ഉറപ്പു നല്‍കിയിട്ടുണ്ട്.

രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ആന്ധ്രായില്‍ പ്രജാരാജ്യം പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തിയ ചിരഞ്ജീവി ശനിയാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

ആന്ധ്രയില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവു വരുന്ന ആറു സീറ്റുകളില്‍ ഒരു സീറ്റ് പ്രജാരാജ്യത്തിനു വാഗ്ദാനം ചെയ്യുന്നതിനെ കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രജാരാജ്യവുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ചിന്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കേന്ദ്രനേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ജഗന്‍മോഹന്‍ റെഡ്ഡിക്കു താക്കീതു നല്‍കാനും കൂടിയാണ് ചിരഞ്ജീവിയെ കൂട്ടുപിടിച്ചുള്ള കോണ്‍ഗ്രസ് ശ്രമം.

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ മറികടന്നു തെലുങ്കാനയിലേക്ക് യാത്ര നടത്തിയ ജഗന്‍മോഹന്റെ നിലപാടില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം അതൃപ്തി അറിയിച്ചിരുന്നു.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers: 83 / 4, 15.5 Overs