Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആശ്രമത്തില്‍ പീഡനം: പെണ്‍കുട്ടികള്‍ ഒളിച്ചോടി

Posted by:
Published: Sunday, June 27, 2010, 12:03 [IST]

 

പാലക്കാട്: പീഡനത്തേത്തുടര്‍ന്നു അഗളിയിലെ ഒല്ലൂരിലെ അസ്സീസ്സി ആശ്രമത്തില്‍നിന്നു രക്ഷപ്പെട്ട അഞ്ചു പെണ്‍കുട്ടികളെ പാലക്കാട് റെയില്‍വേ പോലീസ് രക്ഷിച്ചു. ശാരീരിക മാനസിക പീഡനങ്ങളേത്തുടര്‍ന്നാണ് തങ്ങള്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.

അഞ്ചുപേരും എറണാകുളം സ്വദേശികളാണ്. പ്രണയപരാജയത്തെത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍നിന്നു രക്ഷപ്പെടാനാണ് ഇവരെ അഗളിയിലെ ആശ്രമത്തിലെത്തിച്ചത്. എന്നാല്‍, കൗണ്‍സലിംഗിനു പകരം ആശ്രമത്തിലെ മൂന്നു ബ്രദര്‍മാര്‍ തങ്ങളെ പീഡിപ്പിക്കുകയായിരുന്നെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി.

എറണാകുളത്തെ തൈക്കൂടം, വൈറ്റില, വൈപ്പിന്‍, കടവന്ത്ര സ്വദേശികളാണു പെണ്‍കുട്ടികള്‍. പ്രണയപരാജയത്തില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന അഞ്ചു കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും കൗണ്‍സലിംഗ് നല്‍കാറുള്ളതാണ് ആശ്രമം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതാണു കോഴ്‌സ്.

ഇവര്‍ ആശ്രമത്തിലെത്തിയിട്ടു രണ്ടു മാസമേ ആയിട്ടുള്ളു. രണ്ടു പേര്‍ പ്ലസ് ടുവിനും ഒരാള്‍ ബി.കോമിനും ഒരാള്‍ എം.ബി.എക്കുമാണു പഠിക്കുന്നത്; മറ്റൊരാള്‍ എട്ടാംക്ലാസിലാണ്. ചെറിയ കുട്ടികളടക്കം ആകെ അമ്പതോളം പേരുണ്ട് ആശ്രമത്തില്‍.

പീഡനത്തില്‍ മനംനൊന്ത അഞ്ചുപേരും ഒരുമിച്ചു രക്ഷപ്പെടുകയായിരുന്നുവത്രേ. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് ഇവര്‍ ആശ്രമത്തില്‍നിന്നു രക്ഷപ്പെട്ടു. പിന്നീടു കോയമ്പത്തൂരിലെത്തി. അവിടെനിന്നു പാസഞ്ചറിനു പാലക്കാട്ടെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി.

രാത്രി പതിനൊന്നുമണിയായിട്ടും പെണ്‍കുട്ടികള്‍ സ്റ്റേഷനില്‍ നില്‍ക്കുന്നത് കണ്ട് റെയില്‍വേ പോലീസ് വിവരമന്വേഷിച്ചപ്പോഴാണ് ഇവര്‍ സംഭവം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ഇവരെ സമീപത്തുള്ള റെയില്‍വേ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷം രക്ഷിതാക്കളെ വിവരമറിയിച്ചു. സംഭവം നടന്നത് അഗളിയിലായതിനാല്‍ പെണ്‍കുട്ടികളെ അവിടത്തെ എ.എസ്.പി. ഓഫീസിലെത്തിച്ചു. സംഭവം സംബന്ധിച്ചു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs