സ്കാനിംഗ് വേണ്ടെന്ന് ദുബൈ വിമാനത്താവളം അധികൃതര്‍

വ്യാഴം, ജൂലൈ 8, 2010, 16:22 [IST]
 Dubai Airport Resists Full Body Scanners
ദുബൈ: വിമാനത്താവളത്തില്‍ ശരീരം സ്കാന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ദുബൈ വിമാനത്താവള അഥോറിട്ടി വ്യക്തമാക്കി. യാത്രക്കാരുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണിതെന്നാണ് അധികൃതരുടെ നിലപാട്.
ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) ഇത് യാത്രക്കാരുടെ ശരിരം സ്കാന്‍ ചെയ്യാന്‍ ഉപയോഗിയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ശരീരം സ്കാന്‍ ചെയ്യുന്നുണ്ട്. വിമാനത്താവള സുരക്ഷാ വകുപ്പിന്റെ മേധാവിയായ ദുബൈ പൊലീസിലെ ബ്രിഗേഡിയര്‍ അഹമ്മദ് ബിന്‍ ഥാനിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നിയമം പാലിയ്ക്കുന്നതില്‍ യാത്രക്കാരും ശ്രദ്ധ പുലര്‍ത്തണം. മൂര്‍ച്ചയുള്ള ഉപകരണങ്ങളും ബാറ്ററികളും മറ്റും കൈവശം വയ്ക്കാതിരിയ്ക്കാന്‍ അവരാണ് ശ്രദ്ധിയ്ക്കേണ്ടത്.

ശരീരം സ്കാന്‍ ചെയ്യാതെ തന്നെ സുരക്ഷ ഉറപ്പാക്കാനാവും. വിമാനത്താവളത്തിലെ മറ്റ് ഉപകരണങ്ങള്‍ കൊണ്ട് തന്നെ ഇത് സാദ്ധ്യമാവുമ്പോള്‍ ശരിരം സ്കാന്‍ചെയ്യുന്നതെന്തിനാണെന്നും അഹമ്മദ് ബിന്‍ ഥാനി ചോദിയ്ക്കുന്നു.
Posted by:
User Comments
Remo 06 Nov 2010 03:22 pm
നീ ജീവിത കാലം മുഴുവന്‍ ചൊറിയും
മലയാളി 02 Sep 2010 02:33 pm
കൊള്ളാം, നിങ്ങള്‍ ആണ് ശെരി , congrats
[ പ്രതികരണം എഴുതൂ ]
1st Test , Lord's Cricket Ground, St John's Wood
England: 10 / 2, 4 Overs