
ബെര്‍ലിന്‍: പ്രവചനങ്ങളിലൂടെ ലോകകപ്പിലെ താരമായി മാറിയ പോള്‍ നീരാളിയ്ക്കും ഒടുവിലൊരു കപ്പ് കിട്ടി. ലോകകപ്പില്‍ ജര്‍മ്മനിയുടെ ഏഴു മത്സരങ്ങളും ഫൈനലിലെ സ്‌പെയിന്‍-ഹോളണ്ട് മത്സരവും കൃത്യമായി പ്രവചിച്ചാണ് പോള്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്.
അതേ സമയം പോള്‍ ഇനി അടുത്തൊന്നും പ്രവചനപണിയ്ക്കിറങ്ങില്ലെന്ന് സീലൈഫ് അക്വേറിയം വക്താക്കള്‍ വ്യക്തമാക്കി. പോളിനെ ഫ്രൈ ചെയ്യാന്‍ തക്കം നോക്കിയിരിക്കുന്ന ഫുട്‌ബോള്‍ ഭ്രാന്തന്‍മാരെ ഭയന്നാണോ ഈ പിന്‍മാറ്റമെന്ന് വ്യക്തമല്ല.
അതിനിടെ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന പോളിനെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന സ്‌പെയിനിന്റെ സന്ദേശം ജര്‍മ്മനി നിരസിച്ചു. 18 ലക്ഷം രൂപയാണ് സ്‌പെയിന്‍ ഈ ഭാഗ്യനീരാളിയ്ക്ക് വിലയിട്ടത്. എന്നാല്‍ പോളിനെ വില്‍ക്കാനില്ലെന്ന് ജര്‍മ്മനി വ്യക്തമാക്കി കഴിഞ്ഞു.
Read: In English
പോളിന്റെ ഈ തകര്‍പ്പന്‍ പ്രകടനത്തിന് സീലൈഫ് അക്വേറിയം അധികൃതര്‍ ഒരു ലോകകപ്പ് തന്നെയാണ് സമ്മാനമായി നല്‍കിയത്. പോള്‍ നീന്തിത്തുടിയ്ക്കുന്ന ടാങ്കിനുള്ളിലേക്ക് ലോകകപ്പിന്റെ മാതൃക അധികൃതര്‍ ഇറക്കിവെയ്ക്കുകയും ചെയ്തു. കപ്പിനൊപ്പം പോളിന്റെ ഇഷ്ടവിഭവമായ കക്കയും ഒപ്പം വെച്ചെങ്കിലും ഇതൊന്നും ഇഷ്ടന്‍ മൈന്‍ഡ് ചെയ്തില്ല. കളി പറയാനറിയാമെങ്കില്‍ ഈ ഡ്യൂപ്ലിക്കേറ്റ് കപ്പും തന്നെപ്പറ്റിയ്ക്കാനുള്ളതാണെന്ന് മനസ്സിലാക്കിയ പോലെ കപ്പിനടുത്തേക്കൊന്നും പോള്‍ അധികം പോയില്ല.അതേ സമയം പോള്‍ ഇനി അടുത്തൊന്നും പ്രവചനപണിയ്ക്കിറങ്ങില്ലെന്ന് സീലൈഫ് അക്വേറിയം വക്താക്കള്‍ വ്യക്തമാക്കി. പോളിനെ ഫ്രൈ ചെയ്യാന്‍ തക്കം നോക്കിയിരിക്കുന്ന ഫുട്‌ബോള്‍ ഭ്രാന്തന്‍മാരെ ഭയന്നാണോ ഈ പിന്‍മാറ്റമെന്ന് വ്യക്തമല്ല.
അതിനിടെ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്ന പോളിനെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന സ്‌പെയിനിന്റെ സന്ദേശം ജര്‍മ്മനി നിരസിച്ചു. 18 ലക്ഷം രൂപയാണ് സ്‌പെയിന്‍ ഈ ഭാഗ്യനീരാളിയ്ക്ക് വിലയിട്ടത്. എന്നാല്‍ പോളിനെ വില്‍ക്കാനില്ലെന്ന് ജര്‍മ്മനി വ്യക്തമാക്കി കഴിഞ്ഞു.



















