ലഖ്‌നൊ: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ യുവതിയായ അമ്മ തന്റെ രണ്ടു പെണ്‍മക്കളെ ജീവനോടെ ചുട്ടുകൊന്നു. ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് യുവതി ക്രൂരകൃത്യം ചെയ്തതെന്നാണ് സൂചന.
നാലു വയസുകാരിയായ സമീക്ഷ, രണ്ടു വയസുകാരിയായ ശിവാംഗി എന്നിവരെയാണ് യുവതി ക്രൂരമായി കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നിരാന്ദ ദേവിയെന്ന ഇവരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാംപൂരിലെ ലക്കിംപൂര്‍വിഷ്ണു ഗ്രാമത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്.
ഭര്‍ത്താവുമായി നിരാന്ദയുടെ അഭിപ്രായവ്യത്യസങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു അയച്ചതായി പോലീസ് അറിയിച്ചു.




















