തിരുവനന്തപുരം: വി സുരേന്ദ്രന്‍ പിള്ളയ്ക്ക് സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പ് എന്നിവ നല്‍കാന്‍ തീരുമാനമായി. സ്‌പോര്‍ട്‌സ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എം വിജയകുമാറിന് പൊതുമരാമത്ത് വകുപ്പും നല്‍കും. നിലവില്‍ ധനമന്ത്രി തോമസ് ഐസക്കാണ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
സുരേന്ദ്രന്‍ പിള്ളയ്ക്ക് വകുപ്പ് നിശ്ചയിക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭിന്നത ഉടലെടുത്തിരുന്നു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പൊതുമരാമത്ത് വകുപ്പ് സുരേന്ദ്രന്‍പിള്ളയ്ക്ക് നല്‍കേണ്ടെന്ന് സിപിഎം. സെക്രട്ടേറിയറ്റ് തീരുമാനമായിരുന്നു. ഒടുവില്‍ ഏതുവകുപ്പ് നല്‍കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനെയും സിപിഎം.സംസ്ഥാനസെക്രട്ടറി പിണറായി വിജയനെയും സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.





















