Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൊങ്കണ്‍ :ഗതാഗതം പുനസ്ഥാപിയ്ക്കാന്‍ സമയമെടുക്കും

Posted by:
Published: Sunday, August 1, 2010, 14:32 [IST]

 

മുംബൈ: കനത്തമഴയില്‍ അറ്റകുറ്റപ്പണികള്‍ തടസ്സപ്പെട്ടതിനാല്‍ കൊങ്കണ്‍ പാതയില്‍ തീവണ്ടി സര്‍വീസുകള്‍ സാധാരണ നിലയിലാകാന്‍ ഇനിയും രണ്ടുദിവസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം സാധാരണനിലയിലാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴ അറ്റകുറ്റപ്പണികള്‍ തടസ്സപ്പെടുത്തി.

മഹാരാഷ്ട്രയിലെ രത്‌നഗിരിക്കും അഡാവ്‌ലിക്കും ഇടയിലുള്ള പാളത്തിലാണു ഗതാഗത തടസ്സം. ഇവിടെ മണ്ണിടിഞ്ഞതാണ് പ്രധാനമായും യാത്രാ തടസ്സത്തിന് കാരണമായത്.

മണ്ണെടുത്തുമാറ്റുന്നതോടൊപ്പം തന്നെ പാളത്തിലേക്ക് വീണ്ടും വീണ്ടും മണ്ണിടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. കനത്ത മഴയും ജോലിക്കു പ്രതിബന്ധമാകുന്നുണ്ട്.

അഡ്‌വാലിക്കും നിവ്‌സറിനും നിവ്‌സറിനും രത്‌നഗിരിക്കും ഇടയിലായി പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനെതുടര്‍ന്ന് ജൂലായ് 24മുതല്‍ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം നിലച്ചിരുന്നു.

തടസ്സത്തെത്തുടര്‍ന്ന് ചില വണ്ടികള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ച് വിടുകയും ചെയ്യുകയാണ്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.